ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കുമെന്ന് ഡോ. ആസാദ്‌ മൂപ്പൻ

മേപ്പാടി : കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും സ്ഥാപക ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെയും വയനാടിന്റെയും മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത പ്രദേശത്തിന്റെ ആരോഗ്യ, സാമൂഹിക, സാമ്പത്തീക, സാംസ്കാരിക, വിനോദ സഞ്ചാര മേഖലകളിലെ മുന്നേറ്റത്തിനും അതുവഴി നാടിന്റെ സമഗ്ര വളർച്ചയ്ക്കും വഴിയൊരുക്കും. ചുരത്തിലെ അഴിയാകുരുക്കുകൾ തീരണമെന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്‌നത്തിന്റെ പൂർത്തീകരണംകൂടിയാകും ഈ പാതയെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് മേപ്പാടി കള്ളാടി മീനാക്ഷി പാലത്തിൽ അവസാനിക്കുന്ന പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു ജന പ്രതിനിധികളെയും അഭിനന്ദിക്കുന്നതായും ഡോ. ആസാദ്‌ മൂപ്പൻ പറഞ്ഞു.

ഭരണാനുമതി നൽകി.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അനന്തോത്ത് കുളിയൻകണ്ടി കോളനി റോഡ് സൈഡ് കെട്ട് കോൺക്രീറ്റ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. മാനന്തവാടി എംഎൽഎയായ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ എട്ടേന്നാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

യാത്രയയപ്പ് നൽകി

കൽപ്പറ്റ:സർവീസിൽ നിന്നും വിരമിക്കുന്ന കുടുംബശ്രീ മിഷന്റെ വയനാട് ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യന് കുടുംബശ്രീ ജൻഡർ വികസന വിഭാഗം, സ്നേഹിത, എഫ് എൻ എച്ച്, ഡബ്ലിയു വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

എം.ജെ.എസ്.എസ്.എമീനങ്ങാടി മേഖലാ കലോത്സവം; തൃക്കൈപ്പറ്റ ജേതാക്കൾ

മീനങ്ങാടി:എം.ജെ.എസ്.എസ്.എമീനങ്ങാടി മേഖലാ കലോത്സവം തൃക്കൈപ്പറ്റ സെൻറ് തോമസ് പള്ളിയിൽ നടത്തി. വികാരിഫാ. ജോർജ്ജ് നെടുന്തള്ളി അദ്ധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് അനുഗ്രഹപ്രഭാഷണം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ്

78,000 തൊടുമോ? വീണ്ടും റോക്കോർഡിട്ട് സ്വർണവില; നെഞ്ചിടിപ്പോടെ വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 77800 രൂപയിലെത്തി. പവന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത്

ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം: ബദൽ റോഡ് വികസന സമിതി

നാളിതുവരെ കാണാത്ത ഗുരുതരമായ സുരക്ഷാഭീഷണിയും മണ്ണിടിച്ചിലും, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഗതാഗത തടസവും ഒറ്റപ്പെടലും അനുഭവപ്പെടുന്ന, 8 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന ആസ്പിരേഷൻ ജില്ലയായ വയനാടിന്റെ സമഗ്ര രക്ഷയ്ക്ക് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ഉടനടി എത്തണമെന്ന് പടിഞ്ഞാറത്തറ-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.