മദ്യവും തോട്ടയും പിടികൂടിയ സംഭവം:അറസ്റ്റിലായ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ്; യഥാർത്ഥ പ്രതികളിലൊരാൾ അറസ്റ്റിൽ

പുൽപ്പള്ളി: മദ്യവും,സ്ഫോടകവസ്‌തുക്കളും പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസ്
അറസ്റ്റ് ചെയ്‌ത് റിമാണ്ടിൽ കഴിയുന്ന പുൽപ്പള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മുള്ളൻകൊല്ലിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഭിന്നതയും, വ്യക്തിവിരോധവും മൂലം അഗസ്റ്റിനെ കുടു ക്കാനായി നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ കാറിനടിയിൽ വെക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. മരക്കടവ് പുത്തൻവീട് പി എസ് പ്രസാദ് (41) ആണ് അറസ്റ്റിലായത്. ഇയ്യാൾ ഗൂഗിൾ പേ ഉപയോ ഗിച്ച് മദ്യം വാങ്ങിയ തെളിവടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. തങ്കച്ചൻ നിരപരാധിയാ ണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് പോലീസിൽ വിവരം നൽകിയവരുടെ ഉൾ പ്പെടെയുള്ള ഫോൺ കോളുകളും, തെളിവുകളും ശേഖരിച്ച് പരിശോധിച്ച് വരികയാ യിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രസാദ് ഒരു ഇടനിലക്കാരൻ മാത്രമാണെന്നും, മദ്യവും, സ്ഫോടകവസ്‌തുവും കൊണ്ട് വെച്ച യഥാർത്ഥ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. തങ്കച്ചൻ്റെ നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ വെറുതെ വിടാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതായും പോലീസ് അറിയിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തൻ്റെ ഭർത്താവിനെ കുടുക്കാൻ ശ്രമിച്ചതാണെന്നും, ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയതായും അറസ്റ്റിൻ്റെ പിറ്റേന്ന് തന്നെ തങ്കച്ചൻ്റെ ഭാര്യ സിനിയും, മകൻ സ്റ്റീവ് ജിയോയും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

വയോസേവന അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നാമനിര്‍ദേശങ്ങൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോര്‍പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്

അമ്പലവയൽ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫീസ് കെട്ടിടവും സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സി.ഡി.എസ് ഓഫീസിന്റെയും

ജല വിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ എസ്‍.പി ഓഫീസ് പരിസരത്തെ ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്

ജൂനിയര്‍ കൺസൾട്ടന്റ് നിയമനം

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയര്‍ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ

സൈറ്റ് എൻജിനീയർ നിയമനം

ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ സൈറ്റ് എൻജിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിടെക് സിവിൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25നകം മെമ്പർ സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, ആർ.ഡി.ഒ ഓഫീസ്

സൗഹൃദസന്ദേശവുമായി ഓണം-സുഹൃദ് സംഗമം

ഡയലോഗ് സെന്റർ പിണങ്ങോടിന്റെ നേതൃത്വത്തിൽ ഓണം സുഹൃത്-സംഗമം നടത്തി. മനുഷ്യരെ തമ്മിൽ അകറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് എല്ലാ തരത്തിലുമുള്ള സൗഹൃദകൂട്ടായ്മകളും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സംഗമം ആഹ്വാനം ചെയ്തു. കൺവീനർ ഇ.വി അബ്ദുൽ ജലാൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.