ബത്തേരി: രാത്രിയിൽ യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാലകവർന്ന കേസിൽ മുഖംമൂടി ധരിച്ചെത്തിയ യുവാവിനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിൽ ബിനു (29) ആണ് അറസ്റ്റിലായത്. സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യ ങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്ര തി പിടിയിലായത്. കഴിഞ്ഞ മാസം 29-ന് രാത്രിയോടെ കുപ്പാടിയി ലെ ഗേൾസ് ഹോസ്റ്റലിലേക്ക് സുഹൃത്തുക്കളോടൊപ്പം പോവുക യായിരുന്ന മടക്കിമല സ്വദേശിനിയുടെ അരപ്പവൻ സ്വർണ്ണമാലയാ ണ് ബിനു തട്ടിപ്പറിച്ചത്.

വയോസേവന അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിക്കുന്നു.
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നാമനിര്‍ദേശങ്ങൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോര്‍പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്