കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊ ത്ത് റോഡ് ആക്സിഡന്റ്റ് ആക്ഷൻ ഫോറം നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഫാരിസ് സൈൻ, സജി മണ്ഡലത്തിൽ, ഹസൻ കച്ചേരി, ടി.ടി സുലൈമാൻ ബത്തേരി,ജോൺസൻ മാസ്റ്റർ, നിസാർ പേരാൽ, സി.കെ. ആലിക്കുട്ടി, സാജൻ തൊണ്ടിയിൽ, അസീസ് കളത്തിൽ, പ്രകാശൻ പട്ടർ മഠം എന്നിവരാണ് പ്രസ് തുത റോഡ് പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. വയനാടിന്റെ അടിസ്ഥാന വികസനത്തിന് ഈ പാത ഏറെ ഉപകരിക്കുമെന്നും ടൂറിസം രംഗത്ത് സംസ്ഥാന സർക്കാരിന് ഒരു മുതൽക്കൂട്ട് ആകുമെന്ന് സന്ദർശകർ വിലയിരുത്തി.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ