ശമ്പള കമ്മീഷൻ അവഗണനയ്ക്കെതിരെ പൊതുജനാരോഗ്യ കൂട്ടായ്മ മേപ്പാടി ബ്ലോക്ക് തലത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മേപ്പാടി FHC ബ്ലോക്ക് തലത്തിൽ പബ്ലിക് ഹെൽത്ത് നഴ്സ് ജമിനി സിസ്റ്ററുടെ അധ്യക്ഷതയിൽ കേരള പബ്ലിക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ ജില്ലാ ചെയർപേഴ്സൺ സുബൈറത്ത് ജെ പി എച്ച് എൻ പരിപാടി ഉത്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പങ്കജൻ വിശദീകരണം നടത്തി. ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രൻ , പബ്ലിക് ഹെൽത്ത് നഴ്സുമാരായ കൊച്ചുറാണി ജോർജ്, ഹസീന എന്നിവർ ആശംസയർപ്പിച്ചു.ജെപിഎച്ച്എൻ ജസി ജോസഫ് നന്ദി പറഞ്ഞു.

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.
ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ