തോട്ടം തൊഴിലാളികള്‍ക്കുളള ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു.

തോട്ടം തൊഴിലാളികള്‍ക്കുളള ഭവനസമുച്ചയ നിര്‍മ്മാണത്തിന് മേപ്പാടി പുഴമൂലയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ തറക്കല്ലിട്ടു. പീവീസ് ഗ്രൂപ്പ് ചെയര്‍മാനും രാജ്യസഭാ എം.പിയുമായ പി.വി.അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുളള ചെമ്പ്രപീക്ക് ഫാത്തിമ ഫാംസ് എസ്റ്റേറ്റ് സൗജന്യമായി വിട്ടു നല്‍കിയ ഒരു ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്റെ പൊതുനന്മാ ഫണ്ടില്‍ നിന്നും 4 കോടി രൂപ ഉപയോഗിച്ചാണ് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുക. ആദ്യഘട്ടത്തില്‍ 100 വീടുകളാണ് ജില്ലയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുളളത്. വയനാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ഇത്തരമൊരു ഭവനനിര്‍മ്മാണ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍കുമെന്നും ഈ ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ട് പോകുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ നിലവിലുളള ലയങ്ങള്‍ പുതുക്കി പണിയുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ വിഷമകരമായ സംഗതിയാണ്. തോട്ടം ഉടമകളും സര്‍ക്കാറും ചേര്‍ന്ന് തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണത്തിന് കൂടുതല്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് പി.വി.അബ്ദുള്‍ വഹാബ് എം.പിയും അറിയിച്ചു.

ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ വി.സതീശന്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം.സുരേഷ്, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ്, തൊഴിലാളി സംഘടന പ്രതിനിധികളായ പി.ഗഗാറിന്‍ (സി.ഐ.ടി.യു), പി.പി.എ.കരീം, (എസ്.ടി.യു),പി.പി.ആലി, (ഐ.എന്‍.ടി.യു.സി), പി.കെ.മൂര്‍ത്തി, (എ.ഐ.ടി.യു.സി), പി.കെ.അനില്‍കുമാര്‍ (ഐ.എന്‍.ടി.യു.സി), വേണുഗോപാല്‍(കെ.ഡി.പി.എല്‍.സി),എന്‍.ഒ.ദേവസ്യ(എച്ച്.എം.എസ്), പി.കെ.മുരളീധരന്‍(ബി.എം.എസ്), സാം.പി.മാത്യു (ടി.യു.സി.ഐ) തുടങ്ങിയവര്‍ പങ്കെടുത്തു.

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.

ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ

ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ…

ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ കോമ്പിനേഷനുകള്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ഫാറ്റിലിവര്‍

നിങ്ങളുടെ ഹെയര്‍സ്റ്റൈലും വായു മലിനീകരണത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി പഠനം

പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണല്ലേ നമ്മളില്‍ പലരും. നല്ല ഒരു ഹെയര്‍സ്റ്റൈല്‍ നമുക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഹെയര്‍ സ്റ്റൈലിംഗ് പ്രകൃതിക്ക് ദോഷകരമാവുമെന്ന് പറഞ്ഞാലോ ? അതേ,

ഓണത്തിന് ഫുഡ് ഓര്‍ഡര്‍ ചെയ്യാനാണോ പ്ലാന്‍? പോക്കറ്റ് കാലിയാകും; പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സൊമാറ്റോ

ഉത്സവകാലം കണക്കിലെടുത്ത് പ്ലാറ്റ്‌ഫോം ഫീസ് 12 രൂപയാക്കി ഉയര്‍ത്തി സൊമാറ്റോ. നേരത്തേ ഇത് പത്ത് രൂപയായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള ഉത്സവകാലത്തോടെ ഫുഡ് ഡെലിവറിയില്‍ വന്‍വര്‍ധനവ് ഉണ്ടാകുന്നത് കണക്കിലെടുത്താണ് തീരുമാനം. സ്വിഗ്ഗിയില്‍ പ്ലാറ്റ്‌ഫോം ഫീസ് 12

‘ഡ്രസിങ് റൂമിൽ സെറ്റ് ആവില്ല’; റൊണാൾഡോയെ യൂറോപ്യൻ ക്ലബ്ബുകൾ നിരസിച്ചു! റിപ്പോർട്ട്

2022ൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടതിന് ശേഷം സൂപ്പർതാരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഏത് ക്ലബ്ബിലേക്ക് പോകുമെന്ന് ഒരുപാട് ചർച്ചകളുണ്ടായിരുന്നു. താരത്തിന് വേണ്ടി ക്ലബ്ബുകളൊന്നും രംഗത്തെത്തിയതുമില്ല. ഒടുവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്കായിരുന്നു താരമെത്തിയത്. നിലവിൽ

സിനിമയിൽ അഭിനയിക്കാൻ പ്രതിഫലം മൂന്നു കോടി വരെ; ഉദ്ഘാടനങ്ങൾക്ക് ഒരുകോടി: ആർക്കും വ്യക്തതയില്ലെങ്കിലും മഞ്ജുവാര്യരുടെ പ്രതിഫല കണക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ…

ടെലിവിഷൻ തുറന്നാല്‍, സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒക്കെയും മഞ്ജു വാര്യരും മൈ ജി പരസ്യചിത്രങ്ങളും ആണ്. ഒരുപക്ഷേ ഒരു പരസ്യചിത്രത്തിന് വേണ്ടി മഞ്ജുവിന്റെ മുഖം ദിവസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവുക കല്യാണ്‍ പരസ്യത്തിലാകും.തിരിച്ചുവരവിന്റെ പാതയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.