നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അവശ്യ സേവന മേഖലയിലെ വകുപ്പ് ഉദ്യോഗസ്ഥര്‍, മീഡിയ റിപ്പോര്‍ട്ടര്‍മാര്‍, ആംബുലന്‍സ് ജീവനക്കാര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തി. ആരോഗ്യം, പോലീസ്, ഫയര്‍ഫോഴ്‌സ് , ജയില്‍, എക്‌സൈസ്, മില്‍മ , വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെ.എസ് ആര്‍.ടി സി, ട്രഷറി, വനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബി.എസ് എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്റ് ടെലിഗ്രാഫ്, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സ് ജീവനക്കാര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് കവറേജിനായി നിയോഗിക്കപ്പെട്ട മീഡിയ റിപ്പോര്‍ട്ടര്‍മാര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം ഉപയോഗപ്പെടുത്താം. മാര്‍ച്ച് 17 നകം അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ഫോറം 12 ഡി യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ക്കായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ സജ്ജമാക്കും. ജീവനക്കാര്‍ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തണം. രേഖപ്പെടുത്തിയ വോട്ടുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ കേന്ദ്രത്തില്‍ വെച്ച് തന്നെ ശേഖരിക്കും.
പോസ്റ്റല്‍ ബാലറ്റ്: അപേക്ഷാ ഫോം വിതരണം തുടങ്ങി
ജില്ലയിലെ 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്തു തുടങ്ങി. പോസ്റ്റല്‍ വോട്ടിനായി റിട്ടേണിങ് ഓഫീസര്‍ക്ക് ഫോം 12-ഡിയിലാണ് സമ്മതിദായകന്‍ അപേക്ഷ നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഈ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടില്‍ നേരിട്ടെത്തിക്കുകയും പൂരിപ്പിച്ച അപേക്ഷകള്‍ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം ഓഫീസര്‍മാര്‍ തന്നെ തിരികെ വാങ്ങുകയും ചെയ്യും.