‘ഇലക്ഷന്‍ അര്‍ജന്‍റ്’ ബോര്‍ഡുമായി ഒരു ഇന്നോവ, ലോറിയില്‍ നിന്നും കവര്‍ന്നത് 94 ലക്ഷം.

തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ചമഞ്ഞ് ഇന്നോവയില്‍ എത്തിയ സംഘം ചരക്കുലോറി തടഞ്ഞു നിര്‍ത്തി 94 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു. ഒല്ലൂരില്‍ ദേശീയപാതയില്‍ കുട്ടനെല്ലൂരിന് സമീപമാണ് സംഭവം.

മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്‍റെ ലോറിയിലാണ് കവര്‍ച്ച നടന്നത്. സംഭവത്തെക്കുറിച്ച് ലോറി ജീവനക്കാര്‍ പറയുന്നത് ഇങ്ങനെ. കോയമ്പത്തൂരില്‍നിന്ന് പച്ചക്കറിയുമായി മടങ്ങുകയായിരുന്നു ലോറി. ഡ്രൈവര്‍ കുമാറും സഹായി നിയാസുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പഴയ സ്വര്‍ണത്തിന്റെ ബിസിനസുകളുണ്ട് ലോറി ഉടമയ്ക്ക്. തമിഴ്‌നാട്ടില്‍ കുറെ പഴയ സ്വര്‍ണം വിറ്റുകിട്ടിയ പണമാണ് ലോറിയിലുണ്ടായിരുന്നത്. ഇത് ചാക്കിലാക്കി പച്ചക്കറി ലോഡിനൊപ്പമാണ് സൂക്ഷിച്ചിരുന്നത്.

പൂലര്‍ച്ചെ ലോറി കുട്ടനെല്ലൂര്‍ കഴിഞ്ഞയുടന്‍ റോഡരികില്‍ കിടന്നിരുന്ന ഒരു ഇന്നോവ കാര്‍ ലോറിയുടെ അരികിലെത്തി. കാറിലുള്ള ആറു പേര്‍ ഇറങ്ങി ലോറിക്ക് കൈ കാണിച്ചു. ‘ഇലക്ഷന്‍ അര്‍ജന്റ്’ എന്ന സ്റ്റിക്കര്‍ ഇന്നോവയില്‍ പതിച്ചിരുന്നു. ലോറി നിര്‍ത്തിയപ്പോള്‍ ജീവനക്കാരെ ലോറിയില്‍ നിന്നിറക്കിയ സംഘം ഇതേ കാറില്‍ കയറ്റിക്കൊണ്ടുപോയി.

പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് ഇവരെ ലോറിയുടെ അരികില്‍ തിരികെ കൊണ്ടാക്കിയ ശേഷം സംഘം സ്ഥലം വിട്ടു. തുടര്‍ന്ന് ജീവനക്കാര്‍ ലോറിയുടെ പിന്നില്‍ കയറി പരിശോധിച്ചപ്പോഴാണ് പണം നഷ്‍ടമായതായി അറിയുന്നത്. പിന്നീട് ഇവര്‍ ലോറിയുമായി മൂവാറ്റുപുഴയില്‍ എത്തിയ ശേഷമാണ് ലോറിയുടമ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

എന്നാല്‍ സംഭവത്തില്‍ പൊലീസിന് ചില സംശയങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വാഹനം തടഞ്ഞു നിര്‍ത്തി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന രീതിയിലല്ല മറിച്ച്, ലാഘവത്തോടെയാണ് ഇന്നോവയിലെത്തിയവരുടെ പെരുമാറ്റമെന്ന് പൊലീസ് പറയുന്നു. ഇങ്ങനെ പണം കൊണ്ടുവരുന്നതിനെപ്പറ്റി മറ്റുലോറി ജീവനക്കാര്‍ക്കും അറിവുള്ളതായി ജീവനക്കാര്‍ സൂചിപ്പിച്ചതും സംശയത്തിനിടയാക്കുന്നുണ്ട്. മാത്രമല്ല കവര്‍ച്ച നടന്നതറിഞ്ഞിട്ടും അടുത്ത സ്റ്റേഷനില്‍ വിവരമറിയിക്കാതെ മൂവാറ്റുപുഴ വരെ പോയതും പിന്നീട് തിരിച്ചെത്തി പരാതി നല്‍കിയതിലും പൊലീസിന് സംശയമുണ്ട്. സംഭവം നടന്ന സ്ഥലത്തിനടുത്ത സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.