തലയ്ക്ക് വെട്ടേറ്റ നിലയിൽ പാലാസ്വദേശിനിയായ യുവതിയെ വഴിയരികിൽ കണ്ടെത്തി. തലയിൽ ഗുരുതരമായ മുറിവേറ്റ പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ റ്റിന്റു മരിയ ജോൺ(26) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
രാവിലെ വ്യായാമത്തിനിറങ്ങിയവരാണ് യുവതിയെ പരിക്കേറ്റ നിലയിൽ വഴിയിൽ കണ്ടെത്തിയത്.യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.ബുധനാഴ്ച്ച പുലർച്ചെ എറണാകുളത്ത് പരീക്ഷയ്ക്ക് പോകുന്നവഴി തന്നെ ആരോ അടിച്ചുവെന്നാണ് പൊലീസിന് നല്കിയമൊഴിയിൽ യുവതി പറഞ്ഞത്.
മൂർച്ചയുള്ള ആയുധംകൊണ്ട് അക്രമി യുവതിയുടെ തലയിൽ വെട്ടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.ആക്രമണവുമായി ബന്ധപ്പെട്ട് പോലിസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് പറഞ്ഞു.