കല്ലോടി ഇടവക KCYM, CML, AKCC സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി സെന്റ്.ജോസഫ്‌സ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി കല്ലോടി യുപി സ്കൂളിൽ വെച്ച് നടന്ന സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ബി പ്രദീപ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. സെന്റ്.ജോസഫ്‌സ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ് കവലക്കാട്ട് അധ്യക്ഷൻ ആയിരുന്നു. കല്ലോടി ഫൊറോന വികാരി ഫാ. ബിജു മാവറയുടെ നേതൃത്വത്തിൽ AKCC, KCYM, CML സംഘടനകൾ വാക്‌സിനേഷൻ പ്രോഗ്രാമിൽ സഹകരിച്ചു. മൂന്നൂറോളം പേർ വാക്‌സിൻ സ്വീകരിച്ചു.

ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ
മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി