പിടിവിട്ട് കോവിഡ്, ഇന്നലെ 2.34 ലക്ഷത്തിലേറെ പേർക്ക് രോഗ ബാധ ; 1341മരണം ; ചികിത്സയിലുള്ള വരുടെ എണ്ണം 17 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ മൂന്നാംദിവസവും രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,45,26,609 ആയി. രോഗമുക്തരായവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തര്‍ 1,26,71,220 ആയി.

നിലവില്‍ 16,79,740 പേര്‍ ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ മാത്രം 1,341 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,75,649 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 11,99,37,641 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 63,729പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 398 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 37,03,584 പേരാണ് രോഗബാധിതരായത്. നാഗ്പൂരിലും, മുംബൈയിലും താനെയിലും, പൂനെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

ഡല്‍ഹിയില്‍ 19,486 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിനവര്‍ധനയാണ്. 141 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. 61,005 സജീവകേസുകളാണുള്ളത്. 7,30,825 പേര്‍ രോഗമുക്തരായി. 11,793 പേര്‍ മരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

കാറിനെ പോലെ ഇനി വിമാനത്തിനും എയർബാഗ്? വിമാനം അപകടത്തിൽപ്പെട്ടാലും രക്ഷപ്പെടാൻ ക്രാഷ് പ്രൂഫ് ആശയവുമായി എൻജിനീയർ

വിമനയാത്രകൾ സുഖകരമാണെങ്കിലും ഈ അടുത്തിടെ ഉണ്ടായ അപകട വാർത്തകൾ പലരിലും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ കാറിനെ പോലെ വിമാനങ്ങൾക്കും അപകടങ്ങളുടെ ആഘാതം കുറയ്ക്കാനായി എയർ ബാ​ഗ് ഉണ്ടായിരുന്നെങ്കിലോ ? അത്തരത്തിലൊരു ആശയമാണ് ഇപ്പോൾ സോഷ്യൽ

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനത്തിന് കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 22

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.