കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.സ്വകാര്യ ചടങ്ങുകള്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ക്കും ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും പങ്കെടുക്കാം. ഇത് കര്‍ശനമായി നടപ്പാക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച