കേരളത്തില്‍ കൊവിഡ് കൂട്ട പരിശോധന വന്‍ വിജയം. 3,00,971 പേരെയാണ് ഇതുവരെ പരിശോധിച്ചത്. ലക്ഷ്യമിട്ടതിനെക്കാള്‍ 50,000 കൂടുതല്‍ പരിശോധന നടത്തിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ലക്ഷ്യമിട്ടത് രണ്ടരലക്ഷം പരിശോധനയായിരുന്നു.
കൂടുതല്‍ കോഴിക്കോട് 39565 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. എറണാകുളം 36,671 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. എല്ലാ ജില്ലയിലും ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഏപ്രില്‍ 16,17 തീയതികളില്‍ ജില്ലയില്‍ നടത്തിയത് 29,008 കോവിഡ് പരിശോധനകള്‍. ഏപ്രില്‍ 16ന് നടത്തിയ 14,087 പരിശോധനകളും 17ന് നടത്തിയ 14,921 പരിശോധനകളും ഉള്‍പ്പടെയാണിത്.
22,284 ആര്‍.റ്റി.പി.സി.ആര്‍ പരിശോധനകളും 6,245 റാപ്പിഡ് ആന്റിജന്‍ പരിശോധനകളും 479 മറ്റു പരിശോധനകളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ച പരിശോധനാ കേന്ദ്രങ്ങളില്‍ 16,689 പേരുടെ പരിശോധന നടത്തി. മൊബൈല്‍ ലാബുവഴി 3,532 പേരുടെയും സ്വകാര്യ ലാബുകള്‍ വഴി 8,787 പേരുടെ പരിശോധനയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തി.
സംസ്ഥാനതലത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും വ്യാപക പരിശോധന നടത്തിയത്. ഏപ്രില്‍ 16, 17 തീയതികളിലായി ജില്ലയില്‍ 22,600 പേര്‍ക്കു പരിശോധന നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വേഗത്തില്‍ നടക്കുന്ന പ്രദേശങ്ങളിലുള്ളവര്‍, പൊതുഗതാഗത മേഖലയിലുള്ളവര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലുള്ളവര്‍, ഹോട്ടലുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടിവുകള്‍ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തിയാണ് പരിശോധന നടത്തിയത്.
ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിങ് യൂണിറ്റുകളും ഉപയോഗപ്പെടുത്തി.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.
ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ