വൈത്തിരി : ഇന്‍ഡ്യന്‍ റെഡ് ക്രോസ്സ് വയനാട് ജില്ലാ കമ്മറ്റി, ജവഹര്‍ ഗ്രന്ഥശാല വൈത്തിരി, ഡീ പോള്‍ സൊസൈറ്റി ചാരിറ്റി, ചൈതന്യ സ്വാശ്രയ സംഘം വട്ടപ്പാറ, സ്‌നേഹ പുരുഷ സ്വാശ്രയ സംഘം മുള്ളന്‍പാറ, ദൃശ്യം സ്വാശ്രയ സംഘം, ബാബാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പഴയ വൈത്തിരി എന്നിവയുടെ ആഭിമുഖ്യത്തില്‍ രക്ത ദാന ക്യാമ്പ് നടത്തി, റെഡ് ക്രോസ്സ് ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഡോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഴയ വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ബിജു അഗസ്റ്റിന്‍ ഇളംപ്ലാശ്ശേരില്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാര്‍ഡ് മെമ്പര്‍ ബഷീര്‍ പൂക്കോടന്‍, ഏഴാം വാര്‍ഡ് മെമ്പര്‍ മണികണ്ഠന്‍, സനത് കുമാര്‍,പൗലോസ് മഞ്ഞളിയില്‍, ഷാജീ പോള്‍, എ.പി. ശിവദാസ്, എന്‍.കെ. ബാബു, കെ. വിജേഷ്, എസ്. അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പി.ഡി മുഹമ്മദാലി ചടങ്ങിന് നന്ദി അര്‍പ്പിച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ