മാനന്തവാടി നഗരസഭ പതിനാലാം ഡിവിഷൻ മുട്ടൻകര-മലയിൽപീടിക റോഡ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വശങ്ങളിലെ കാടുവെട്ടി വൃത്തിയാക്കി.പാൽവെളിച്ചം-ബാവലി-കട്ടിക്കുളം ഭാഗങ്ങളെ പുൽപള്ളിയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.ഇരുവശങ്ങളിലും കാടുനിറഞ്ഞ് യാത്രക്കാർക്ക് ദൂരകാഴ്ച്ച സാധ്യമല്ലായിരുന്നു. ഇതിനാൽ 3 കിലോമീറ്റർ ദൂരം അധികം യാത്രചെയ്ത് പയ്യമ്പള്ളി വഴി പുൽപള്ളിക്ക് പോകേണ്ട അവസ്ഥയായിരുന്നു.ഇരുപതിലധികം പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനത്തിൽ പങ്കെടുത്തു.യൂത്ത് കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റ് സ്റ്റെജോ തൂമുള്ളിൽ,വൈസ് പ്രസിഡന്റ് സ്റ്റെബിൻ മാത്യു, ജനറൽ സെക്രട്ടറി ജസ്റ്റിൻ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.