തിരുവനന്തപുരം: വിദ്യാർഥികൾക്ക് ഓണത്തിന് നൽകാറുള്ള അഞ്ച് കിലോ അരി ഇത്തവണ വീട്ടിലെത്തിക്കും.സെപ്റ്റംബറിലാകും വിതരണം. അഞ്ച് കിലോ ജയ അരിക്കൊപ്പം ഭക്ഷ്യകിറ്റും എത്തിക്കും. സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ അംഗങ്ങളായ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ 27 ലക്ഷം വിദ്യാർഥികൾക്കാണ് ലഭിക്കുക. സപ്ലൈകോ വഴി ഇവ സ്കൂളിലെത്തിക്കും.ഇതുസംബന്ധിച്ച് വൈകാതെ മന്ത്രിസഭടെ തീരുമാനമുണ്ടാകും. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും പയർവർഗങ്ങൾക്കുമായി ഒരു കുട്ടിക്ക് എട്ട് രൂപ വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിക്കുന്നുണ്ട്. ഈ തുകയാണ് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റാക്കി വിതരണം ചെയ്യുന്നത്.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തുകയാണ് ഭക്ഷ്യകിറ്റായി എത്തിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ തുക ഭക്ഷ്യകിറ്റായി ജൂലൈ ഒമ്പത് മുതൽ വിതരണം ചെയ്തിരുന്നു