വയനാട്ജില്ലയിലെ കോവിഡ് ആശുപത്രികളിലെ സ്ഥിതി വിവരം

ജില്ലയിലെ കോവിഡ് ആശുപത്രികളായ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആകെയുള്ള 242 കിടക്കകളില്‍ 65, ബത്തേരി താലൂക്ക് ആശുപുത്രിയിലെ 108 കിടക്കകളില്‍ 107, മേപ്പാടി ഡി.എം. വിംസിലെ 155 കിടക്കകളില്‍ 144 എണ്ണത്തിലാണ് നിലവില്‍ ആക്ടീവ് കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. മാനന്തവാടിയില്‍ 169 ഉം ബത്തേരിയില്‍ ഒന്നും വിംസില്‍ 11 ഉം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 11 ഉം കിടക്കകള്‍ ഒഴിവുണ്ട്.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ 34 ഐ.സി.യു കിടക്കകളില്‍ 7 ഉം 28 വെന്റിലേറ്ററുകളില്‍ ഒന്നും ഉപയോഗത്തിലാണ്. 40 രോഗികള്‍ക്ക് ഇവിടെ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ബത്തേരി താലൂക്ക് ആശുപത്രിയിലെ 92 ഐ.സി.യു കിടക്കകളും 5 വെന്റിലേറ്ററുകളും വൈത്തിരി താലൂക്ക് ആശുപത്രികളിലെ 10 ഐ.സി.യു കിടക്കകളും ഒരു വെന്റിലേറ്ററും ഒഴിഞ്ഞുകിടക്കുകയാണ്. ബത്തേരിയില്‍ 15 രോഗികള്‍ക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഡി.എം. വിംസില്‍ 11 ഐ.സി.യു ബെഡുകളും ഒരു വെന്റിലേറ്ററും ഉപയോഗത്തിലാണ്. 9 വെന്റിലേറ്റുകള്‍ ഒഴിവുണ്ട്. 34 രോഗികള്‍ക്കാണ് ഇവി ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നത്.

കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായ കാട്ടികുളം കമ്മ്യൂണിറ്റി ഹാളില്‍ 78 ഉം മേപ്പാടി ഗവ. പോളി ഗേള്‍സ് ഹോസ്റ്റലില്‍ 33 ഉം രോഗികളാണ് അഡ്മിറ്റുള്ളത്. മേപ്പാടി പോളി ഹോസ്റ്റലില്‍ 57 ഉം മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 150 ഉം കിടക്കകള്‍ ഒഴിവുണ്ട്. സെക്കന്‍ഡ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായ സി.എച്ച്.സി പല്‍പ്പള്ളിയില്‍ 58 ഉം (ഒഴിവ് 38) ബത്തേരി താലൂക്ക് ആശുപത്രി സി.എസ്.എല്‍.ടി.സിയില്‍ 43 ഉം (ഒഴിവ് 14) തരിയോട് സി.എസ്.എല്‍.ടി.സിയില്‍ 62 ഉം (ഒഴിവ് 15) രോഗികള്‍ അഡ്മിറ്റുണ്ട്.

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3

എം.എസ്.എം.ഇ ക്ലിനിക്ക് നാളെ

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന എം.എം.എസ്.ഇ ക്ലിനിക്ക് നാളെ (സെപ്റ്റംബര്‍ 16) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. കേന്ദ്ര സൂക്ഷ്മ, ചെറുകിട,

മധ്യവയസ്ക്‌കൻ തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവം: കൊലപാതകമെന്ന് പോലീസ്; ഭാര്യ അറസ്റ്റിൽ

പുൽപ്പള്ളി: ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു‌തു. കാര്യമ്പാതി ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം.

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊക്രമൂല, പുലിക്കാട് -പരിയാരം മുക്ക് റോഡ്, ചുടലമൊട്ടംകുന്ന്-തീര്‍ത്ഥക്കടവ് റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 16) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി

നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. ജെ ഐസക് നിർവഹിച്ചു. ഏറ്റവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.