ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് വെള്ളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. 2010 മുതല്‍ 11 വര്‍ഷമായി വയനാട് ജില്ലാ ഓഫീസറായ ദാസ് 32 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. 1988 ല്‍ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാനായി സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം മാനന്തവാടി, മീനങ്ങാടി, ചേര്‍ത്തല എന്നിവിടങ്ങളില്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറായും കണ്ണൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സോയില്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറായും ജോലി ചെയ്തു. 2015 ല്‍ മികച്ച ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചു.

ഡെറാഡൂണിലുള്ള കേന്ദ്ര സ്ഥാപനത്തില്‍ നിന്ന് പരിസ്ഥിതി എഞ്ചിനീയറിംഗ്, പരിസ്ഥിതി സയന്‍സ് എന്നിവയില്‍ ആറ് മാസത്തെ വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്. വാട്ടര്‍ഷെഡ് പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള സംസ്ഥാനതല പരിശീലകനാണ്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കോര്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. 2018, 19, 20 വര്‍ഷങ്ങളിലെ പ്രളയ ദുരന്ത സമയത്ത് ദാസിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. 2020 ല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ മഴ വിവര ശേഖരണം നടത്തി വെള്ളപ്പൊക്കവും ദുരന്തങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ സഹായിച്ചു.

ഹരിത കേരള മിഷന്‍ മാതൃകാ പദ്ധതിയായ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി വരള്‍ച്ചാ ലഘൂകരണ പദ്ധതിയും ആദിവാസി ഭവന നിര്‍മ്മാണത്തിനു മാതൃകയായ എ.ടി.എസ്.പി പദ്ധതിയും പരൂര്‍കുന്ന് ടി.ആര്‍.ഡി.എം പദ്ധതിയും നടപ്പാക്കുന്നതില്‍ ദാസിന്റെ പങ്ക് ശ്രദ്ധേയമാണ്.

തൃശൂര്‍ ആലപ്പാട് സ്വദേശിയാണ്. പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, തൃപ്രയാര്‍ ഗവ. പോളിടെക്നിക് കോളേജ്, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ ഗണിതാധ്യാപിക ശ്രീലതയാണ് ഭാര്യ. എസ്.ബി.ഐ ഡെപ്യൂട്ടി മാനേജര്‍ ഋത്വിക്, കോഴിക്കോട് ദേവഗിരി കോളേജ് ഡിഗ്രി വിദ്യാര്‍ഥി നിരഞ്ജ് എന്നിവര്‍ മക്കളാണ്. കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയിലാണ് ഇപ്പോള്‍ താമസം.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.