കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യബാച്ച് ഇന്ന് കേരളത്തിലെത്തും. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് ഇന്നെത്തുന്നത്.
വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഗുരുതര രോഗികൾക്കും പൊതു പ്രവർത്തനത്തിൽ കൂടുതൽ ഇടപെടുന്നവർക്കുമാണ് ആദ്യഘട്ടത്തിൽ പരിഗണന. 75 ലക്ഷം കൊവിഷീൽഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് സംസ്ഥാനം വിലകൊടുത്ത് വാങ്ങുന്നത്.

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്