കോവിഡ് ചികിത്സയ്ക്കിടയിലും പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും വയനാട് ജില്ലക്കാരായ 581 ആരോഗ്യ പ്രവർത്തകർക്കാണ് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേർ കോവിഡ് ബാധിതരായത് നഴ്സിംഗ് വിഭാഗത്തിലാണ്. സർക്കാർ /സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സുമാരും ഫീൽഡിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ഉൾപ്പെടെ 238 പേർക്കാണ് കോവിഡ് ബാധിച്ചത്. ഡോക്ടർമാർ 58, ശുചീകരണ തൊഴിലാളികൾ 43, ലാബ് ടെക്നീഷ്യൻ 35, ഫാർമസിസ്റ്റ് 31, നേഴ്സിംഗ് അസിസ്റ്റൻറ് 29, ആശ പ്രവർത്തകർ 22, ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗം 19, ഡ്രൈവർ 14, മറ്റ് വിഭാഗങ്ങളിലായി 92 പേർക്കുമാണ് കോവിഡ് ബാധിച്ചത്.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.