കണ്ണൂർ കൂത്തുപറമ്പിൽ ഏഴ് വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൂത്തുപറമ്പ് കണ്ടംകുന്നിലെ കെ വത്സനാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം
അമ്മയ്‌ക്കൊപ്പം സാധനങ്ങൾ വാങ്ങാനായി വത്സന്റെ ഓട്ടോയിൽ പോയ സമയത്തായിരുന്നു പീഡനം. കുട്ടിയെ ഓട്ടോയിലിരുത്തി അമ്മ സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോയി. ഈ സമയത്തായിരുന്നു ഇയാളുടെ അതിക്രമം. ഭയന്ന കുട്ടി വീട്ടിലെത്തിയപ്പോൾ മാതാവിനോട് കാര്യങ്ങൾ പറയുകയായിരുന്നു.