തരിയോട് പത്താംമൈലിലെ മൂട്ടാല ആദിവാസി കോളനിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കിണറിന് സമീപത്തെ ചന്തുവിന്റെ വീടിന്റെ ചുമരിന് വിള്ളലും സംഭവിച്ചു. 25 റിങ്ങുകളിൽ 19 എണ്ണവും താഴ്ന്നു പോയി. കോളനിയിലെ 8 കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള ഏക ആശ്രയമായിരുന്ന കിണറാണ് ഇടിഞ്ഞത്.

എം.ജെ.എസ്.എസ്.എമീനങ്ങാടി മേഖലാ കലോത്സവം; തൃക്കൈപ്പറ്റ ജേതാക്കൾ
മീനങ്ങാടി:എം.ജെ.എസ്.എസ്.എമീനങ്ങാടി മേഖലാ കലോത്സവം തൃക്കൈപ്പറ്റ സെൻറ് തോമസ് പള്ളിയിൽ നടത്തി. വികാരിഫാ. ജോർജ്ജ് നെടുന്തള്ളി അദ്ധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് അനുഗ്രഹപ്രഭാഷണം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ്