ആംബുലന്‍സിലെ പീഡനം;പ്രതിയുമായി തെളിവെടുപ്പ് നടത്തി

പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ കൃത്യസ്ഥലത്തെത്തിച്ചു പോലിസ് തെളിവെടുപ്പ് നടത്തി. ഈമാസം 20 വരെയുള്ള കാലയളവിലേക്ക് ഇന്നലെയാണ് പോലിസ് കസ്റ്റഡിയില്‍ പ്രതിയെ വിട്ടുനല്‍കി കോടതി ഉത്തരവായത്. പ്രതിക്ക് കൊവിഡ് ടെസ്റ്റുകള്‍ ചെയ്തു റിസള്‍ട്ട് വന്നശേഷമാണ് പോലിസിന് കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി വിട്ടുകിട്ടിയത്.
സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായും ജില്ലാപോലിസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ അടൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ ഉള്‍പ്പെട്ട പോലിസ് സംഘമാണ് പ്രതിയെ കൃത്യസ്ഥലത്തും മറ്റും എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന്, സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു. അന്വേഷണം തുടരുന്നതായും ജില്ലാപോലിസ് മേധാവി പറഞ്ഞു. കേസില്‍ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിതസമയത്തിനകം പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയതായി ജില്ലാപോലിസ് മേധാവി കൂട്ടിച്ചേര്‍ത്തു.

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

ടൂറിസ്റ്റ് കേന്ദ്രങ്ങൾ – ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി.

ജില്ലയിൽ കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അടച്ചിട്ട കുറുവ ദ്വീപ് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുടർന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. യന്ത്ര സഹായത്തോടുള്ള മണ്ണ് നീക്കം ചെയ്യാനുള്ള നിയന്ത്രണങ്ങൾ

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍

കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.