മൂന്നാം തവണയാണ് കൽപ്പറ്റ നഗരം കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിലാകുന്നത്.
82 പേർക്കാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പോസിറ്റീവായത്.
ഇതിൽ 21 പേരും കൽപ്പറ്റ സിന്ദൂർ ടെക്സ്റ്റ്സിൽ നിന്നു ഉള്ളവരാണ്. ജില്ലയിലെ പുതിയ സ്ഥാപന ക്ലസ്റ്ററുകളായ
പഞ്ചാബ് നാഷണൽ ബാങ്ക്, വനിതാ സെല്ലും അടച്ചിട്ടുണ്ട്. നിലവിൽ മുനിസിപ്പൽ ഓഫീസ് ഉൾപ്പെടെ കഴിഞ്ഞ ദിവസം ഭാഗീകമായി അടച്ചിട്ടുണ്ടായിരുന്നു. നഗരത്തിൽ ഉറവിടം അറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നഗരം പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്. മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടയ്‌ന്മെന്റ് സോൺ പരിധിയിലായതൊടെ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താണ് സാധ്യത. പരിശോധനാഫലം നെഗറ്റീവ് ആകുന്നതു കൂടി, ഓരോ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണിയിൽ നിന്നും ഒഴിവാക്കുമെന്ന് ജില്ലാ കളക്ടർ ഇന്നലെ അറിയിച്ചിരുന്നു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ