മാനന്തവാടി ∙ ബഫർ സോൺ പ്രഖ്യാപനത്തിനും വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള
നീക്കത്തിലും പ്രതിഷേധിച്ചും വന്യ മൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം
ആവശ്യപ്പെട്ടും മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ
പ്രതിഷേധ സംഗമം നടത്തി. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ
ഉദ്ഘാടനം ചെയ്തു. ഫാ.എൽദൊ മനയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി.
ജോസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ബിജു പൊട്ടനാനിക്കൽ,
വി.ഇ വർഗീസ് എന്നിവർ പ്രസംഗിച്ചു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ