മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ഉപജീവനം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും സോഷ്യൽ മീഡിയയിലൂടെ സംഗീത പ്രേമികളുടെ മനം കവർന്ന പാട്ടുകാരിയുമായ രേണുകയുടെ കുടുംബത്തിന് സഹായമൊരുക്കി. രണ്ടു കാലുകൾക്കും തളർച്ച ബാധിച്ചു മറ്റു ജോലിക്കൾക്ക് പോവാൻ സാധിക്കാത്ത രേണുകയുടെ അച്ഛൻ മണിക്ക് ലോട്ടറി കട നിർമിച്ചു നൽകി കൊണ്ടാണ് യൂണിറ്റ് കുടുംബത്തിനു ഉപജീവനമാർഗമൊരുക്കിയത്. മലപ്പുറം ജില്ലാ പൂക്കോട്ടുംപാടം എൻഎസ്എസ് യൂണിറ്റ്, എബി ചാറ്റ് ഫോളിയോ യൂട്യൂബ് ചാനൽ എന്നിവരുടെ സഹായത്തോടെ അലമാരയും കൈമാറി. സ്കൂൾ പി.ടി.എ പ്രസിഡന്റ് പ്രതീപ ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ സലിം അൽത്താഫ് സ്വാഗതം ആശംസിച്ചു. മാനന്തവാടി നഗരസഭ ചെയർമാൻ വി ആർ പ്രവീജ് താക്കോൽദാന ചടങ്ങ് നിർവഹിച്ചു. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ശ്യാൽ കെ.എസ് , ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ കെ, ബെന്നി എ.എം, വോളന്റീർ ലീഡർ അർജുൻ രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രോഗ്രാം ഓഫീസർ സംഗീത എം.എസ് ചടങ്ങിൽ നന്ദി പറഞ്ഞു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.