തൃക്കൈപ്പറ്റ സ്വദേശികളും വിദ്യാർത്ഥികളുമായ അലീഷ,അബീഷ,അഭിഷേക്, അഞ്ചു,മഞ്ജു,വിഷ്ണു എന്നിവരാണ് കുറുമ്പാലകോട്ട സന്ദർശിച്ച് 30 പേജുള്ള കൈപ്പുസ്തകം തയ്യാറാക്കിയത്. വിനോദ സഞ്ചാര ഭൂമിയിലേക്ക് ചുവട് ഉറപ്പിക്കുന്ന കുറുമ്പാലകോട്ട സന്ദർശിച്ച തൃക്കൈപ്പറ്റയിലെ വിദ്യാർത്ഥികൾ പ്രദേശവാസിയായ ജോസഫിന്റെ സഹായത്തോടെയാണ് പഠനത്തിന്റെ ഭാഗമാക്കി കൈയ്യെഴുത്ത് തയ്യാറാക്കിയത്. ചരിത്രം, മിത്തുകൾ, ഐതിഹ്യങ്ങൾ, യാത്രാ ഡയറി, ഫോട്ടോ ഗാലറി, കാർട്ടൂൺ എന്നിവയാൽ സർഗ്ഗാത്മകമാണീ മാസിക. അഭീഷയും അഞ്ചുവും ചേർന്നാണ് പുസ്തകത്തിലേക്ക് ആവശ്യമായ ചിത്രങ്ങൾ വരച്ചത്.എന്തായാലും ടൂറിസം ഭൂപടത്തിൽ കുറുമ്പാലകോട്ടയുടെ പ്രാധാന്യം ഒന്നുകൂടി വിളിച്ചറിയിക്കുന്നതാണ് കുട്ടികളുടെ കൈപ്പുസ്തകം.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.