ഇന്ന് മുതൽ ഒക്ടോബർ 31വരെ വയനാട് ജില്ലയില്‍ നിരോധനാജ്ഞപ്രഖ്യാപിച്ചു.

വയനാട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 03 ഇന്ന് രാവിലെ 9 മണി മുതല്‍ ഒക്ടോബര്‍ 31 വരെ ജില്ലാകലക്ടര്‍ അദീല അബ്ദുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുവാന്‍ പാടില്ല.വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.
സര്‍ക്കാര്‍ പരിപാടികള്‍,സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരിക,മത ചടങ്ങുകള്‍ എന്നിവയില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.
കോവിഡ് രോഗ വ്യാപനം ഇനിയും കൂടുന്നത് ജനങ്ങളുടെ ജീവന് അപകടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകളക്ടര്‍ 144 പ്രഖ്യാപിച്ചത്.

അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. കണ്ടൈന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.
ജോലി സ്ഥലങ്ങള്‍,ഓഫീസുകള്‍,വാണിജ്യ,വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണം. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പരീക്ഷകള്‍ക്ക് തടസമുണ്ടാകില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും.

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.

ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ

ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ…

ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ കോമ്പിനേഷനുകള്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ഫാറ്റിലിവര്‍

നിങ്ങളുടെ ഹെയര്‍സ്റ്റൈലും വായു മലിനീകരണത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി പഠനം

പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണല്ലേ നമ്മളില്‍ പലരും. നല്ല ഒരു ഹെയര്‍സ്റ്റൈല്‍ നമുക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഹെയര്‍ സ്റ്റൈലിംഗ് പ്രകൃതിക്ക് ദോഷകരമാവുമെന്ന് പറഞ്ഞാലോ ? അതേ,

ഓണത്തിന് ഫുഡ് ഓര്‍ഡര്‍ ചെയ്യാനാണോ പ്ലാന്‍? പോക്കറ്റ് കാലിയാകും; പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സൊമാറ്റോ

ഉത്സവകാലം കണക്കിലെടുത്ത് പ്ലാറ്റ്‌ഫോം ഫീസ് 12 രൂപയാക്കി ഉയര്‍ത്തി സൊമാറ്റോ. നേരത്തേ ഇത് പത്ത് രൂപയായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള ഉത്സവകാലത്തോടെ ഫുഡ് ഡെലിവറിയില്‍ വന്‍വര്‍ധനവ് ഉണ്ടാകുന്നത് കണക്കിലെടുത്താണ് തീരുമാനം. സ്വിഗ്ഗിയില്‍ പ്ലാറ്റ്‌ഫോം ഫീസ് 12

‘ഡ്രസിങ് റൂമിൽ സെറ്റ് ആവില്ല’; റൊണാൾഡോയെ യൂറോപ്യൻ ക്ലബ്ബുകൾ നിരസിച്ചു! റിപ്പോർട്ട്

2022ൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടതിന് ശേഷം സൂപ്പർതാരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഏത് ക്ലബ്ബിലേക്ക് പോകുമെന്ന് ഒരുപാട് ചർച്ചകളുണ്ടായിരുന്നു. താരത്തിന് വേണ്ടി ക്ലബ്ബുകളൊന്നും രംഗത്തെത്തിയതുമില്ല. ഒടുവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്കായിരുന്നു താരമെത്തിയത്. നിലവിൽ

സിനിമയിൽ അഭിനയിക്കാൻ പ്രതിഫലം മൂന്നു കോടി വരെ; ഉദ്ഘാടനങ്ങൾക്ക് ഒരുകോടി: ആർക്കും വ്യക്തതയില്ലെങ്കിലും മഞ്ജുവാര്യരുടെ പ്രതിഫല കണക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ…

ടെലിവിഷൻ തുറന്നാല്‍, സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒക്കെയും മഞ്ജു വാര്യരും മൈ ജി പരസ്യചിത്രങ്ങളും ആണ്. ഒരുപക്ഷേ ഒരു പരസ്യചിത്രത്തിന് വേണ്ടി മഞ്ജുവിന്റെ മുഖം ദിവസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവുക കല്യാണ്‍ പരസ്യത്തിലാകും.തിരിച്ചുവരവിന്റെ പാതയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.