പ്രവാസി മുന്നേറ്റ ജാഥ: സംഘാടക സമിതി രൂപീകരിച്ചു.

കൽപറ്റ: സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ പുനഃസ്ഥാപിക്കുക, പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം നവംബർ 16 ന് രാജ്ഭവൻ മാർച്ച് നടത്തും. മാർച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും. മാർച്ചിന് മുന്നോടിയായി നവംബർ 6ന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നവംബർ 8 ന് കൽപറ്റയിൽ വിപുലമായ സ്വീകരണം നൽകും. സിപിഐ (എം) ജില്ലാ സെക്രട്ടറി പി ഗഗാറിൻ പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. ജാഥാ സ്വീകരണത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ (എം) കൽപറ്റ ഏരിയ സെക്രട്ടറി വി ഹാരിസ് ഉദ്‌ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ടി അലി, പി ടി മൻസൂർ, സലീം കൂരിയാടൻ തുടങ്ങിയവർ സംസാരിച്ചു.
വി ഹാരിസ് (ചെയർമാൻ), കെ ടി അലി (വൈസ് ചെയർമാൻ), അഡ്വ: സരുൺ മാണി (ജനറൽ കൺവീനർ), പി ടി മൻസൂർ (ജോയിന്റ് കൺവീനർ), സി കെ ഷംസുദ്ദീൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്‌പീച്ച് ഒക്യുപേഷൻ ആൻഡ് ബിഹേവിയർ തെറാപ്പി പ്രോജക്ടിന്റെ ഭാഗമായി സ്‌പീച്ച് തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർസിഐ രജിസ്ട്രേഷനോട് കൂടിയ ബിഎസ്എൽപിയാണ് യോഗ്യത. പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. രേഖകളുടെ

ക്ഷേമനിധി കുടിശ്ശിക ഗഡുക്കളായി അടയ്ക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കുടിശ്ശിക വരുത്തിയിട്ടുള്ള അംശാദായ തുക പലിശ ഒഴിവാക്കി ആറ് മാസം വരെ മൂന്ന്

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിപിടി/ എംപിടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം

സൗജന്യ തൊഴിൽ പരിശീലനം

കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 20 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നല്‍കുന്നു. ഓണത്തിനോടനുബന്ധിച്ച് 15 തരം അച്ചാറുകൾ, വിവിധ തരം പപ്പടങ്ങൾ, 10 വ്യത്യസ്ത തരം മസാല

ഇ-ലേലം

വനം വകുപ്പിന് കീഴിലെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, പലവക എന്നിവയുടെ തടികൾ, ബിൽറ്റ്, വിറക് എന്നിവയ്ക്കായുള്ള ഇ-ലേലം ഓഗസ്റ്റ് 30ന് നടത്തുന്നു. http://www.mstcecommerce.comൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കുപ്പാടി ഡിപ്പോ ഓഫീസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.