മീനങ്ങാടി ഐഎച്ച്ആർഡി കോളജിലും ഇഎംബിസി കോളേജിലും തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റിലും കേരള വിദ്യാർത്ഥി യൂണിയൻ വിജയിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെഎസ്‌യു ജില്ലാ പ്രസിഡൻറ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ കെ.ഇ.വിനയൻ ഉദ്ഘാടനം ചെയ്തു. ലയണൽ മാത്യു, മനു പന്നിമുണ്ട, കെ ശ്രീഹരി, അമൽ പങ്കജാക്ഷൻ, വി.എം വിശ്വനാഥൻ, ബേബി വർഗീസ്, അനീഷ് റാട്ടക്കുണ്ട്, ടി പി ഷിജു എന്നിവർ സംസാരിച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്