ഹരിത മിത്രം ;കോട്ടത്തറ പഞ്ചായത്തിനെ ആദരിച്ചു.

ഹരിത മിത്രം എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനമായ കോട്ടത്തറ ഗ്രാമ പഞ്ചായത്തിനെ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ആദരിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ഗീതയില്‍ നിന്നും കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി റനീഷ് ആദരം ഏറ്റുവാങ്ങി. ചടങ്ങില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത അധ്യക്ഷ വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍ മുഖ്യാതിഥിയായി.

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ എന്റോള്‍മെന്റും ക്യു.ആര്‍ കോഡ് പതിപ്പിക്കലും ഉള്‍പ്പെടുന്ന നടപടികള്‍ സെപ്തംബര്‍ മാസത്തിലാണ് കോട്ടത്തറയില്‍ പൂര്‍ത്തിയായത്. ഹരിത കര്‍മ സേനയാണ് വീടുകളിലും സ്ഥാപനങ്ങളിലും എന്റോള്‍മെന്റ് പ്രവര്‍ത്തങ്ങള്‍ നടത്തിയത്. വീടുകളും സ്ഥാപനങ്ങളുമായി 4698 എന്റോള്‍മെന്റുകളാണ് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ഹരിത കര്‍മസേന അംഗങ്ങള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തീകരിച്ചത്. ഇതോടെ പഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഡിജിറ്റലായി നിരീക്ഷിക്കാനും ഇടപെടല്‍ നടത്താനും പഞ്ചായത്തിന് സാധിക്കും.

ചടങ്ങില്‍ ജില്ലയില്‍ സ്വച്ഛ്താ ഹി സേവ പുരസ്‌ക്കാരം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തി. വെങ്ങപ്പള്ളി പഞ്ചായത്ത് വി.ഇ.ഒ പി.സി അര്‍ഷിത, ശുചിത്വ മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ.ജയസൂര്യന്‍, കോട്ടത്തറ പഞ്ചായത്ത് വി.ഇ.ഒ കെ.സി ദേവകി, ശുചിത്വ മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ എം.ജി ജനിമോള്‍, മേപ്പാടി പഞ്ചായത്ത് വി.ഇ.ഒ കെ.എ മുഹമ്മദ് ബഷീര്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ. സിയാബുദ്ദീന്‍ന്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ എ. ഗീതയില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി.

നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ.ഇ.സി ) റഹീം ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടത്തറ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, നവകേരളം കര്‍മ്മ പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.