സംസ്ഥാനത്ത് 20 മുതല്‍ പുതുക്കിയ പാല്‍ വിലവര്‍ധന നിലവില്‍ വരും. ലീറ്ററിനു 5 അല്ലെങ്കില്‍ 6 രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് അറിയുന്നത്. പാല്‍ വില കൂട്ടുന്നതിനൊപ്പം തൈര് ഉള്‍പ്പെടെ മറ്റു പാല്‍ ഉല്‍പന്നങ്ങളുടെ വിലയും ഉയരും. വില വര്‍ധനയെക്കുറിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ മില്‍മ നിയോഗിച്ച വിദഗ്ധ സമിതി 15നു മുന്‍പ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.ഇതിനു ശേഷം ഭരണസമിതി യോഗം അടിയന്തരമായി ചേര്‍ന്ന്, സര്‍ക്കാര്‍ അംഗീകാരത്തോടെ വില വര്‍ധന നടപ്പാക്കാനാണു തീരുമാനം. ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉല്‍പാദനോപാധികളില്‍ ഉണ്ടായ ഗണ്യമായ വിലവര്‍ധന കണക്കിലെടുത്തുമാണ് വില കൂട്ടുകയെന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. മുന്‍പ് 2019 ല്‍ ആണ് മില്‍മ പാല്‍ വില കൂട്ടിയത്. ലീറ്ററിന് 4 രൂപയായിരുന്നു അന്നു വര്‍ധിപ്പിച്ചത്.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.