മാനന്തവാടി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മാനന്തവാടി ന്യൂമാൻ കോളേജ് സംഘടിപ്പിച്ച മിനി ജോബ് ഫെസ്റ്റ് മാനന്തവാടി എംഎൽഎ. ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ കൂടി യുവതി യുവാക്കൾക്ക് യോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ നടത്തുന്ന മിനി ജോബ് ഫെസ്റ്റ് ന്യൂമാൻ കോളേജിൽ പുരോഗമിച്ചുവരുന്നു. 800 ഓളം തൊഴിൽ അന്വേഷകരും ഇരുപതോളം തൊഴിൽദാക്കളും മേളയിൽ എത്തിച്ചേർന്നു. സോഫ്റ്റ്രോണിക്സ്, സെഞ്ച്വറി ഫാഷൻ സിറ്റി, പോപ്പുലർ വെഹിക്കിൾസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഇരുപതോളം തൊഴിൽദാക്കളാണ് മേളയിൽ ഉള്ളത്. അധ്യാപകർ, നേഴ്സുമാർ, സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിൻ സ്റ്റേഷൻ മാനേജർ തുടങ്ങിയ തസ്തികകൾ മേളയിൽ അപേക്ഷകരെ തേടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുനിസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി സി കെ രത്ന വല്ലി, ഡിവിഷൻ കൗൺസിലർ ബി.ഡി അരുൺകുമാർ, ന്യൂമാൻസ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജസ്റ്റിൻ മൂന്നനാൽ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഇൻ ചാർജ് ആലിക്കോയ.കെ, എംപ്ലോയ്മെന്റ് ഓഫീസർമാരായ എൻ അജിത്, ജോൺ, അബ്ദുൽ റഷീദ്.ടി, മാനന്തവാടി എംപ്ലോയ്മെന്റ് ഓഫീസർ ഇ.മനോജ് തുടങ്ങിയവർ സംസാരിച്ചു.