ഗ്രാമസഭകള്‍ ഇനി ഓണ്‍ലൈനാകും; ആദ്യഘട്ടം 941 പഞ്ചായത്തുകളില്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ നടത്തുന്ന ഗ്രാമസഭകള്‍ ഓണ്‍ലൈനാക്കി മാറ്റാന്‍ തീരുമാനം. 941 പഞ്ചായത്തുകളിലെ 15,963 വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

ഗ്രാമസഭകളിലെ ആള്‍ക്കാരുടെ ഒഴിവ് പരിഹരിക്കാനും കൂടാതെ ഗ്രാമസഭകളില്‍ കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉറപ്പുവരുത്താനായിട്ടുമാണ് ഓണ്‍ലൈനാക്കുന്നതിന്റെ ലക്ഷ്യം.

ഗ്രാമസഭ പോര്‍ട്ടലായ (gramasabha.lsgkerala.gov.in) ഇതിനായി തയാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമസഭകളില്‍ പങ്കെടുക്കേണ്ട വോട്ടര്‍മാരുടെ എണ്ണം കൃത്യമായി പോര്‍ട്ടലില്‍ ശേഖരിച്ചിട്ടുണ്ട്.

ഒരു വാര്‍ഡിലെ മുഴുവന്‍ വോട്ടര്‍മാരുടെയും 10% ആണ് ഗ്രാമസഭകളുടെ ക്വോറം. അഥവാ ക്വോറം തികയാതെ വന്നാല്‍ ഗ്രാമസഭകള്‍ മാറ്റിവെക്കും. എന്നാല്‍ മാറ്റിവെക്കുന്ന ഗ്രാമസഭകള്‍ വീണ്ടും കൂടാന്‍ 50 പേര്‍ മാത്രം മതിയെന്നാണ് കണക്ക്.

പല സ്ഥലങ്ങളിലും ക്വോറമില്ലാതെ ഗ്രാമസഭകള്‍ മാറ്റിവെക്കുകയും പിന്നീട് രണ്ടാമത് യോഗം ചേരുമ്പോള്‍ പല അപാകതകളും ക്രമക്കേടുകളും ഉണ്ടാവുന്നതായും ആരോപണങ്ങള്‍ ഉണ്ട്. എന്നാല്‍ ഗ്രാമസഭകള്‍ ഓണ്‍ലൈനാക്കുന്നതോടെ പോര്‍ട്ടല്‍ സജ്ജമാകുകയും പ്രവാസി വോട്ടര്‍മാരെയുള്‍പ്പെടെ യോഗത്തില്‍ പങ്കടുപ്പിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.

വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശങ്ങളും വസ്തുതകളും സമര്‍പ്പിക്കാനുമുളള സംവിധാനം പോര്‍ട്ടലില്‍ ഉണ്ടാകും. ഗ്രാമസഭകള്‍ ഓണ്‍ലൈനാക്കാനായി കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ചട്ടം ഭേഗതി ചെയ്യേണ്ടി വരില്ലന്നും നിലവിലെ ഐ.ടി ആക്ടിലെ വ്യവസ്ഥകള്‍ ഉപയോഗിച്ചാല്‍ മതിയെന്നുമാണ് തദ്ദേശ വകുപ്പിന് ലഭിച്ച നിയമോപദേശം.

തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ ഫണ്ടിന്റെ 30% വരെ ചെലവഴിക്കുന്നത്. ഭവന നിര്‍മാണം മുതല്‍ വിവിധ വകുപ്പുകളുടെ വ്യത്യസ്ത പദ്ധതികളുടെ കരട് രേഖയും വിഹിതം ചെലവിടുന്നതും ഗുണഭോക്തൃ പട്ടിക വരെ തീരുമാനിക്കുന്നത് ഗ്രാമസഭയാണ്.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

കാപ്പി കർഷക സെമിനാർ നടത്തി

പനമരം:കോഫി ബോർഡിൻറെ ആഭിമുഖ്യത്തിൽ കാപ്പി കർഷക സെമിനാർ നടത്തി. അഞ്ചുകുന്ന്, പാലുകുന്ന് പത്മപ്രഭ മെമ്മോറിയൽ ഹാളിൽ കോഫി ബോർഡ് മെമ്പർ അരിമുണ്ട സുരേഷ് (ഇ. ഉണ്ണികൃഷ്ണൻ) ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ

കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 – ന് വെള്ളമുണ്ടയിൽ

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക്

ആഘോഷമായി വനിതാ കർഷകരുടെ നാട്ടി ഉത്സവം

ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി

റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം നേതാക്കൾ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് സന്ദർശിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊ ത്ത് റോഡ് ആക്സിഡന്റ്റ് ആക്ഷൻ ഫോറം നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.