ഒന്‍പത് സുഹൃത്തുക്കളോടൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഒരു കിലോ സ്വര്‍ണം സമ്മാനം

അബുദാബി: ഡിസംബര്‍ മാസത്തിലുടനീളം ഓരോ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ, ഉറപ്പുള്ള സമ്മാനമായ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാന്‍ ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഈ മാസം നടന്ന രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ ഈ സ്വര്‍ണ സമ്മാനം സ്വന്തമാക്കിയിരിക്കുന്നത് അബുദാബിയില്‍ പ്രവാസിയായ രാജു പെഡ്ഢിരാജുവാണ്.

2018ല്‍ യുഎഇയില്‍ എത്തിയ രാജു, ഇപ്പോള്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. തന്റെ ഒന്‍പത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഈ മാസം മാത്രം ഇവര്‍ ഏഴ് ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ എടുത്തിട്ടുണ്ട്. ഏതെങ്കിലും ഒന്നിലൂടെ തങ്ങള്‍ക്ക് വിജയം കൈവരുമെന്ന പ്രതീക്ഷയോടെയാണ് സംഘത്തിന്റെ ഭാഗ്യ പരീക്ഷണം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ രാജുവിനെ തേടിയെത്തി. സ്വര്‍ണ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ വിളിച്ച ബിഗ് ടിക്കറ്റ് പ്രതിനിധിയോട് ഏറെ സന്തോഷത്തോടെ രാജു പ്രതികരിച്ചു. നാട്ടിലുള്ള ഒരു ചെറിയ ബിസിനസ് സംരംഭത്തില്‍ പണം നിക്ഷേപിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.
ഇപ്പോഴത്തെ സമ്മാനത്താല്‍ പ്രചോദിതനായ രാജു, ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരുമെന്ന് തന്നെ ഉറപ്പിച്ചു പറയുന്നു. എന്നെങ്കിലും ഒരിക്കല്‍ തനിക്കും സുഹൃത്തുക്കള്‍ക്കും ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. തന്റെ വിജയ കഥ ബിഗ് ടിക്കറ്റിന്റെ മറ്റ് ഉപഭോക്താക്കള്‍ക്ക് കൂടി പ്രചോദനമാവുമെന്നും രാജു കരുതുന്നു. വിജയത്തിലേക്കുള്ള അവസരം ഒരിക്കലും നഷ്ടമാവാതിരിക്കാന്‍ ഭാഗ്യ പരീക്ഷണം തുടര്‍ന്നു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറയുന്നു.

ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്ക് എന്റര്‍ ചെയ്യപ്പെടും. എല്ലാ ആഴ്ചയിലും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രമൊഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 2023 ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. മില്യനയറായി കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള സുവര്‍ണാവസരമാണിത്. ഡിസംബര്‍ 31 വരെ ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റായ www.bigticket.ae വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റ് വാങ്ങാവുന്നതാണ്.

ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക.
ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ഡിസംബര്‍ മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍

പ്രൊമോഷന്‍ 1 – ഡിസംബര്‍ 1-8, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 9 (വെള്ളി)

പ്രൊമോഷന്‍ 2 – ഡിസംബര്‍ 9 – 15, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 16 (വെള്ളി)

പ്രൊമോഷന്‍ 3- ഡിസംബര്‍ 16-22, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 23 (വെള്ളി)

പ്രൊമോഷന്‍ 4 – ഡിസംബര്‍ 23-31, നറുക്കെടുപ്പ് തീയതി ജനുവരി ഒന്ന് (ഞായര്‍).

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങള്‍ കടുക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും.

മോളിവുഡിന്റെ ആദ്യ 300 കോടി, ഒരു സംശയവും വേണ്ട’; ലോക ചാപ്റ്റർ 1: ചന്ദ്രയെ കുറിച്ച് തിയറ്ററുടമ

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ

മെഹറ സനയെ ആദരിച്ചു.

മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം നേടിയ മെഹറ സെനയെ കെൻയു റിയു കരാത്തേയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി

കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം കൊല്ലത്ത്

കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.