ബസിന് മുകളില്‍ ഡി പോളിന്‍റെ സാഹസിക ആഘോഷം; മെസി ഒന്ന് നോക്കി, എന്തോ പറഞ്ഞു; പിന്നെ കണ്ടത്!

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അർജന്‍റീന ടീമിന് രാജകീയ വരവേൽപ്പാണ് ലഭിച്ചത്. ലക്ഷക്കണക്കിനാളുകളാണ് വിക്ടറി പരേഡിനെത്തിയത്. വിമാനമിറങ്ങിയത് മുതൽ അഭിമാനതാരങ്ങളെ വിടാതെ പിന്തുടർന്ന ആരാധകക്കൂട്ടം ബ്യൂണസ് ഐറിസിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്കോ ചത്വരത്തിൽ സൂചികുത്താനിടമില്ലാത്ത വിധം ഒത്തുകൂടി. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം വന്‍ ആഘോഷമാക്കി മാറ്റി.

ഓപ്പണ്‍ ബസില്‍ മെസിയും കൂട്ടരും ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി പോകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ അര്‍ജന്‍റൈന്‍ നായകനും മധ്യനിര താരം റോഡ്രിഗോ ഡി പോളുമുള്ള ഒരു വീഡിയോ ആണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ബസിന് മുകളില്‍ അതി സാഹസികമായി ഡി പോള്‍ ആഘോഷത്തോടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍.

ഇതിനിടെ താരം വീഴാനും പോകുന്നുണ്ട്. മെസിയാണ് ഡി പോളിന്‍റെ സമീപത്ത് ഉണ്ടായിരുന്നത്. ഉടന്‍ അപകടം മനസിലാക്കി ഡി പോളിനോട് മെസി എന്തോ പറയുന്നതും മതി എന്ന അര്‍ഥത്തില്‍ തലയാട്ടുന്നതും കാണാം. ഇതോടെ സാഹസിക ആഘോഷം മതിയാക്കി ഡി പോള്‍ ഉടന്‍ ഇരുന്നു. തന്‍റെ സഹതാരങ്ങളെ കുറിച്ച് മെസിക്കുള്ള കരുതലാണ് ഇത് കാണിക്കുന്നതെന്നാണ് ആരാധകര്‍ കുറിക്കുന്നത്. നേരത്തെ തന്നെ മെസിയും ഡി പോളും തമ്മിലുള്ള അടുത്ത ബന്ധം ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുള്ളതാണ്.

ഗ്രൗണ്ടിലായാലും പുറത്തായാലും ഒരു നിഴല്‍ പോലെ ഡി പോള്‍ മെസിക്കരികില്‍ ഉണ്ടാവും. ഗ്രൗണ്ടില്‍ എതിരാളികള്‍ മാത്രമല്ല സഹതാരങ്ങള്‍ പോലും മെസിയെ അനാവശ്യമായി തടയുന്നതോ തൊടുന്നതോ ഡി പോളിന് ഇഷ്ടമല്ല. മെസിയുടെ ചിത്രം തുടയിലും കോപ്പയില്‍ കിരീടം നേടിയശേഷം തനിക്കൊപ്പം നില്‍ക്കുന്ന മെസിയുടെ ചിത്രം കാല്‍വണ്ണയിലുമെല്ലാം ടാറ്റൂ ചെയ്തിട്ടുള്ള ഡീ പോളിന് മെസിയെന്ന് പറഞ്ഞാല്‍ ജീവനാണ്. അതുകൊണ്ടുതന്നെ മെസിയെ വീഴ്ത്തണമെങ്കില്‍ നിങ്ങളാദ്യം ഡീ പോളിനെ വീഴ്ത്തണമെന്നൊരു ചൊല്ലുപോലും ഇപ്പോള്‍ അര്‍ജന്‍റീനയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങള്‍ കടുക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും.

മോളിവുഡിന്റെ ആദ്യ 300 കോടി, ഒരു സംശയവും വേണ്ട’; ലോക ചാപ്റ്റർ 1: ചന്ദ്രയെ കുറിച്ച് തിയറ്ററുടമ

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ

മെഹറ സനയെ ആദരിച്ചു.

മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം നേടിയ മെഹറ സെനയെ കെൻയു റിയു കരാത്തേയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി

കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം കൊല്ലത്ത്

കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.