ബസ്സും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. തൃശൂര്‍ എറവ് സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്. കാര്‍ യാത്രികരായ, തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ട. പ്രൊഫസര്‍ വിന്‍സെന്റ് (64), ഭാര്യ മേരി (60), സഹോദരന്‍ തോമസ് (60), സഹോദരീ ഭര്‍ത്താവ് ജോസഫ് (60) എന്നിവരാണ് മരിച്ചത്.
എല്‍ത്തുരുത്ത് സ്വദേശികളാണ് ഇവര്‍. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങു കഴിഞ്ഞു മടങ്ങുമ്ബോഴാണ് അപകടം.രണ്ടുപേരുടെ മൃതദേഹം തൃശൂര്‍ അശ്വിനി ആശൂപത്രിയിലും രണ്ടു പേരുടേത് ജനറല്‍ ആശൂപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി
നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.