സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസംമുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾ കൈയാളുന്ന വിഷയങ്ങളിൽ കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവരുന്നു. ജനാധിപത്യമര്യാദ വിട്ടുള്ള ഇടപെടലാണ് ഉണ്ടാകുന്നത്. –- കമ്യൂണിസ്റ്റ് പാർടി പിണറായി പാറപ്രം സമ്മേളന വാർഷികാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാൻ പാടില്ലെന്നാണ് ഒരു കേന്ദ്രമന്ത്രി പറയുന്നത്. എന്തൊരു ധിക്കാരമാണിത്. ഇതൊന്നും കേരളം അംഗീകരിക്കാൻ പോകുന്നില്ല. ഇത്തരം ക്ഷേമപദ്ധതികളിലൂടെയാണ് അനേകായിരങ്ങൾ പട്ടിണികിടക്കാതെ ജീവിക്കുന്നത്. കിഫ്ബിയിലൂടെ എടുക്കുന്ന പണം കടമെടുപ്പ് പരിധിയിൽപ്പെടുത്തുമെന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്രത്തിന് യഥേഷ്ടം കടമെടുക്കാം, സംസ്ഥാനത്തിന് പാടില്ലെന്നാണ് നിലപാട്.
വരുംതലമുറയെ ലക്ഷ്യമിട്ട്, കുട്ടികളുടെ മനസിലേക്ക് വർഗീയവിഷമെത്തിക്കാൻ വിദ്യാഭ്യാസരംഗം ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാർ. പാഠപുസ്തകവും കരിക്കുലവും സിലബസുമെല്ലാം ഇതനുസരിച്ച് മാറ്റുന്നു. പല സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗവർണർമാർ ഇടപെടുകയാണ്. ഫെഡറൽ തത്വത്തിന്റെ ലംഘനമാണ് നടക്കുന്നത്.
കോൺഗ്രസിനും ബിജെപിക്കും ഒരേ നയവും നിലപാടുമാണ്. കോൺഗ്രസിന്റെ ആഗോളവൽക്കരണ നയമാണ് ബിജെപി നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ ബിജെപി പിന്തുണച്ചു. ഇപ്പോൾ നടപ്പാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കാൻ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തിന്റേത്.
അസ്വസ്ഥതയും അനാവശ്യ പ്രശ്നങ്ങളുമുണ്ടാക്കി രാജ്യത്തിന്റെ ഒരുമ തകർക്കാനാണ് സംഘപരിവാർ ശ്രമം. പൗരത്വ നിയമഭേദഗതി ഉടൻ നടപ്പാക്കുമെന്നാണ് കേന്ദ്രസർക്കാർ വക്താക്കൾ ഭീഷണിരൂപത്തിൽ പറയുന്നത്. പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ നിലപാടെടുത്തു. രാജ്യം ആ നിലപാട് ശ്രദ്ധിച്ചു. പല സംസ്ഥാനങ്ങളും ഇതേ നിലപാട് ആവർത്തിച്ചു. പൗരത്വ നിയമഭേദഗതിപോലെ, ഹിന്ദിയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി എങ്ങനെ ഉപേക്ഷിക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്.
സ്വാതന്ത്ര്യസമരത്തോട് വഞ്ചനകാട്ടിയ ആളെയാണ് ധീരദേശാഭിമാനിയെന്നും സ്വാതന്ത്ര്യസമര പോരാളിയെന്നും ഇന്ത്യൻ ഭരണാധികാരികൾ ചിത്രീകരിക്കുന്നത്. സ്വാതന്ത്രസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണ് ആർഎസ്എസ്. ഏതെല്ലാം തരത്തിൽ തുരങ്കംവയ്ക്കാനാകുമെന്നാണ് അവർ ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.
രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3