ഇൻകാസ് അൽഐൻ മെമ്പർഷിപ്പ് കാർഡ് വിതരണോത്ഘാടനം നടത്തി.

കെപിസിസിയുടെ നേതൃത്വത്തിൽ പ്രവാസി സംഘടനയായ ഇൻകാസിന്റെ മെമ്പർഷിപ്പ് കാർഡ് വിതരണോത്ഘാടനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരൻപിള്ള ടെലിഫോൺ സന്ദേശത്തിലൂടെ നിർവഹിച്ചു. യുഎഇയിലെ ആദ്യ മെമ്പർഷിപ്പ് കാർഡ് പ്രമുഖ ആരോഗ്യ പ്രവർത്തകൻ ഡോക്ടർ ശാഹുൽ ഹമീദിൽനിന്നും ഇൻകാസ് അൽഐൻ സ്റ്റേറ്റ് പ്രഡിഡന്റ് ഫൈസൽ തഹാനി സ്വീകരിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിനിൽ കൂടുതൽ പ്രവർത്തകരെ ചേർത്ത ഇൻകാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അൻസാർ കിളിമാനൂരിനെ ചടങ്ങിൽ ആദരിച്ചു. അൽഐനിലെ സീനിയർ പ്രവർത്തകൻ ജിപി രവീന്ദ്രൻ അടക്കം നൂറോളം ഇൻകാസിന്റെ പ്രവർത്തകർക്ക് വേദിയിൽ അംഗത്വകാർഡ് വിതരണം ചെയ്തു.
ഇൻകാസ് അൽഐൻ സംസ്ഥാന പ്രസിഡന്റ് ഫൈസൽ തഹാനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ സലീം വെഞ്ഞാറമൂട്, മുസ്തഫ വട്ടപ്പറമ്പിൽ, സെക്രട്ടറി ബെന്നി വർഗീസ് എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് കമ്മിറ്റി, ജില്ലാകമ്മിറ്റി ഭാരവാഹികൾ അടക്കം നിരവധി പ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആക്ടിങ് സെക്രട്ടറി സൈഫുദ്ധീൻ ബത്തേരി സ്വാഗതവും ട്രഷർ അലിമോൻ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ 2023 ജനുവരി 7ന് ഇൻകാസ് അൽഐൻ ഇക്യുസ്ട്രിയൻ സ്റ്റേഡിയത്തിൽ യുഎഇയിലെ പ്രമുഖ പതിനാറ് ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന ഇൻകാസ് അൽഐൻ ചാമ്പ്യൻ ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വൻവിജയമാക്കുന്നതിന് സ്പോർട്സ് വിങ് കൺവീനർ അൻസാർ കിനിയുടെ നേതൃത്വത്തിൽ സബ് കമ്മിറ്റികൾ രൂപീകരിച്ചു.

ഓറിയൻ്റേഷൻ ക്ലാസ്സ്

മീനങ്ങാടി: മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ കേന്ദ്രമായി സ്കോൾ കേരള മുഖാന്തരം പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രൈവറ്റ് വിദ്യാർ ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ 15 ശനിയാഴ്ച്ച രാവിലെ 10

നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ; തെരഞ്ഞെടുപ്പ് ചൂടിൽ സജീവമായി മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതൽ പത്രിക സമർപ്പിക്കാനാകും. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാം.

കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി

പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ

വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

ന്യൂഡൽഹി: രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.