എടവക : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി, ജില്ലയിൽ ആദ്യമായി കുടുംബശ്രീ സംരംഭത്തിന് എടവക ഗ്രാമ പഞ്ചായത്ത് വർക്ക് ഷെഡ് നിർമിച്ചു നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടന കർമം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ സാധന സാമഗ്രി ഘടകത്തിൽ നിന്നും മൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ വകയിരുത്തിയാണ് പതിനൊന്നാം വാർഡ് പുലിക്കാട് കവിത കുടുംബശ്രീ ആരംഭിച്ച സിമന്റ് അധിഷ്ഠിത നിർമാണ യൂണിറ്റിന് പണിശാല നിർമിച്ച് നൽകിയത്.
ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രീതി മേനോൻ പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി ബ്ലോക്ക് തലത്തിൽ ആദ്വമായി ഇരുനൂറ് തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച കുടുംബങ്ങളെ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് സമിതി ചെയർ പേഴ്സൺ ജെൻസി ബിനോയി ആദരിച്ചു. ജനപ്രതിനിധികളായ വിനോദ് തോട്ടത്തിൽ, വത്സൻ.എം.പി, സന്തോഷ്.സി.എം, സുജാത. സി.സി, ലിസി ജോൺ, ഷറഫുന്നീസ.കെ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഷിജി .പി.പി, സി.ഡി.എസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്ര കുമാർ , ഓവസീയർ ജോസ് . പി.ജോൺ പ്രസംഗിച്ചു. വാർഡ് മെമ്പർ ഷിൽസൺ മാത്യു സ്വാഗതവും സെക്രട്ടറി എൻ. അനിൽ നന്ദിയും പറഞ്ഞു.

ഓറിയൻ്റേഷൻ ക്ലാസ്സ്
മീനങ്ങാടി: മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ കേന്ദ്രമായി സ്കോൾ കേരള മുഖാന്തരം പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രൈവറ്റ് വിദ്യാർ ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ 15 ശനിയാഴ്ച്ച രാവിലെ 10







