ബഫർസോൺ, ആശങ്കയകറ്റാൻ തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, വനം വകുപ്പ്, വില്ലേജ് ഉദ്യോഗസ്ഥരടക്കം പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക യോഗം ചേർന്ന് ബഫർസോണുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. വനാതിർത്തി പങ്കിടുന്ന വാർഡുകളിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 31ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തരിയോട് ഫൊറോന പള്ളി ഹാളിൽ പ്രത്യേക കൺവെൻഷൻ ചേർന്ന് ബഫർസോൺ സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രസ്തുത യോഗത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർക്കൊപ്പം വനം, റവന്യൂ വകുപ്പ് അധികൃതരെയും പങ്കെടുപ്പിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കരട് ബഫർസോൺ പരിധിയിൽ ഉൾപ്പെട്ടവർക്ക് വിദഗ്ധ സമിതിക്ക് പരാതികൾ സമർപ്പിക്കുന്നതിനും ജനങ്ങൾക്ക് സംശയ ദൂരീകരണത്തിനും ഹെൽപ്പ് ഡെസ്കിൽ സൗകര്യമൊരുക്കും. നിലവിൽ പ്രഖ്യാപിക്കപ്പെട്ട ബഫർസോൺ മാപ്പിൽ വില്ലേജ് രേഖ പ്രകാരം ഉള്ള സർവ്വേ നമ്പറുകൾ രേഖപ്പെടുത്തി ലഭ്യമായാൽ മാത്രമേ തുടർനടപടികളുമായി മുന്നോട്ടു പോകുന്നതിന് സഹായകരമാകൂ എന്നതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രസ്തുത മാപ്പ് പുതുക്കി ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധാ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എൻ ഗോപിനാഥൻ, ചന്ദ്രൻ മടത്തുവയൽ, സിബിൽ എഡ്വേർഡ്, പടിഞ്ഞാറത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ, സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം രവിശങ്കർ, വില്ലേജ് ഓഫീസർമാരായ എൻ ജെ സന്ധ്യ, ദീപ്തി വാസുദേവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ട് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.
ഹെൽപ്പ് ഡസ്ക് ഫോൺ നമ്പർ 9656588594

ഓറിയൻ്റേഷൻ ക്ലാസ്സ്

മീനങ്ങാടി: മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ കേന്ദ്രമായി സ്കോൾ കേരള മുഖാന്തരം പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രൈവറ്റ് വിദ്യാർ ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ 15 ശനിയാഴ്ച്ച രാവിലെ 10

നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ; തെരഞ്ഞെടുപ്പ് ചൂടിൽ സജീവമായി മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതൽ പത്രിക സമർപ്പിക്കാനാകും. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാം.

കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി

പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ

വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

ന്യൂഡൽഹി: രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.