കാക്കവയൽ: ഗ്രേസ്മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് ശിവൻകുട്ടി പറഞ്ഞു.പുസ്തകം വായിച്ച് പ്രോജക്ട് തയ്യാറാക്കുന്നവർക്ക് കൂടി ഗ്രേസ്മാർക്ക് നൽകുവാനാണ് ഉദ്ദേശിക്കുന്നത്. കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വയനാട് ജില്ല പഞ്ചായത്ത് നവീകരിച്ച ലൈബ്രറി,ഇന്റർ ആക്ഷൻ പാനൽ സ്മാർട്ട് ക്ലാസ്സ് റൂം, ഉപജീവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ , മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ , ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു

ഓറിയൻ്റേഷൻ ക്ലാസ്സ്
മീനങ്ങാടി: മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ കേന്ദ്രമായി സ്കോൾ കേരള മുഖാന്തരം പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രൈവറ്റ് വിദ്യാർ ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ 15 ശനിയാഴ്ച്ച രാവിലെ 10







