സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസംമുട്ടിക്കുന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസംമുട്ടിക്കുന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾ കൈയാളുന്ന വിഷയങ്ങളിൽ കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവരുന്നു. ജനാധിപത്യമര്യാദ വിട്ടുള്ള ഇടപെടലാണ്‌ ഉണ്ടാകുന്നത്‌. –- കമ്യൂണിസ്‌റ്റ്‌ പാർടി പിണറായി പാറപ്രം സമ്മേളന വാർഷികാഘോഷ സമാപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാൻ പാടില്ലെന്നാണ്‌ ഒരു കേന്ദ്രമന്ത്രി പറയുന്നത്‌. എന്തൊരു ധിക്കാരമാണിത്‌. ഇതൊന്നും കേരളം അംഗീകരിക്കാൻ പോകുന്നില്ല. ഇത്തരം ക്ഷേമപദ്ധതികളിലൂടെയാണ്‌ അനേകായിരങ്ങൾ പട്ടിണികിടക്കാതെ ജീവിക്കുന്നത്‌. കിഫ്‌ബിയിലൂടെ എടുക്കുന്ന പണം കടമെടുപ്പ്‌ പരിധിയിൽപ്പെടുത്തുമെന്നാണ്‌ കേന്ദ്രം പറയുന്നത്‌. കേന്ദ്രത്തിന്‌ യഥേഷ്‌ടം കടമെടുക്കാം, സംസ്ഥാനത്തിന്‌ പാടില്ലെന്നാണ്‌ നിലപാട്‌.
വരുംതലമുറയെ ലക്ഷ്യമിട്ട്‌, കുട്ടികളുടെ മനസിലേക്ക്‌ വർഗീയവിഷമെത്തിക്കാൻ വിദ്യാഭ്യാസരംഗം ഉപയോഗിക്കുകയാണ്‌ കേന്ദ്രസർക്കാർ. പാഠപുസ്‌തകവും കരിക്കുലവും സിലബസുമെല്ലാം ഇതനുസരിച്ച്‌ മാറ്റുന്നു. പല സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗവർണർമാർ ഇടപെടുകയാണ്‌. ഫെഡറൽ തത്വത്തിന്റെ ലംഘനമാണ്‌ നടക്കുന്നത്‌.
കോൺഗ്രസിനും ബിജെപിക്കും ഒരേ നയവും നിലപാടുമാണ്‌. കോൺഗ്രസിന്റെ ആഗോളവൽക്കരണ നയമാണ്‌ ബിജെപി നടപ്പാക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കോൺഗ്രസ്‌ തീരുമാനിച്ചപ്പോൾ ബിജെപി പിന്തുണച്ചു. ഇപ്പോൾ നടപ്പാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കാൻ പാടില്ലെന്ന നിലപാടാണ്‌ സംസ്ഥാനത്തിന്റേത്‌.
അസ്വസ്ഥതയും അനാവശ്യ പ്രശ്‌നങ്ങളുമുണ്ടാക്കി രാജ്യത്തിന്റെ ഒരുമ തകർക്കാനാണ്‌ സംഘപരിവാർ ശ്രമം. പൗരത്വ നിയമഭേദഗതി ഉടൻ നടപ്പാക്കുമെന്നാണ്‌ കേന്ദ്രസർക്കാർ വക്താക്കൾ ഭീഷണിരൂപത്തിൽ പറയുന്നത്‌. പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ സർക്കാർ നിലപാടെടുത്തു. രാജ്യം ആ നിലപാട്‌ ശ്രദ്ധിച്ചു. പല സംസ്ഥാനങ്ങളും ഇതേ നിലപാട്‌ ആവർത്തിച്ചു. പൗരത്വ നിയമഭേദഗതിപോലെ, ഹിന്ദിയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്‌. തൊഴിലുറപ്പ്‌ പദ്ധതി എങ്ങനെ ഉപേക്ഷിക്കാമെന്നാണ്‌ കേന്ദ്രം ആലോചിക്കുന്നത്‌.
സ്വാതന്ത്ര്യസമരത്തോട്‌ വഞ്ചനകാട്ടിയ ആളെയാണ്‌ ധീരദേശാഭിമാനിയെന്നും സ്വാതന്ത്ര്യസമര പോരാളിയെന്നും ഇന്ത്യൻ ഭരണാധികാരികൾ ചിത്രീകരിക്കുന്നത്‌. സ്വാതന്ത്രസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണ്‌ ആർഎസ്‌എസ്‌. ഏതെല്ലാം തരത്തിൽ തുരങ്കംവയ്‌ക്കാനാകുമെന്നാണ്‌ അവർ ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓറിയൻ്റേഷൻ ക്ലാസ്സ്

മീനങ്ങാടി: മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ കേന്ദ്രമായി സ്കോൾ കേരള മുഖാന്തരം പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രൈവറ്റ് വിദ്യാർ ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ 15 ശനിയാഴ്ച്ച രാവിലെ 10

നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ; തെരഞ്ഞെടുപ്പ് ചൂടിൽ സജീവമായി മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതൽ പത്രിക സമർപ്പിക്കാനാകും. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാം.

കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി

പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ

വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

ന്യൂഡൽഹി: രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.