മൃതദേഹം ദഹിപ്പിക്കാമെന്ന സഭയുടെ ചരിത്രതീരുമാനത്തിന്റെ ഭാഗമായി കോഴിക്കോട് മാവൂര്‍ റോഡില്‍ വയനാട് സ്വദേശിയുടെ സംസ്കാരം.
കോവിഡ് മുക്തമായി ചികിത്സയില്‍ കഴിയവേ മരിച്ച വയനാട് പേര്യ തുണ്ടത്തില്‍ വീട്ടില്‍ ടി.എക്സ്. റെജിയുടെ (45) മൃതദേഹമാണ് വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിച്ചത്.കോവിഡ് ബാധിതരായ രൂപതാംഗങ്ങളുടെ മൃതദേഹം ആവശ്യമെങ്കില്‍ ദഹിപ്പിച്ചശേഷം ചിതാഭസ്മം മതാചാര ചടങ്ങുകളോടെ അടക്കം ചെയ്യാമെന്ന് മാനന്തവാടി രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ദേവാലയവും തീരുമാനിച്ചിരുന്നു.കോര്പറേഷന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. ഡെയ്സണ്‍ ക്രൈസ്തവാചാര പ്രകാരമുള്ള പ്രാര്‍ഥന ചൊല്ലിയ ശേഷമാണ് ദഹിപ്പിച്ചത്. കോര്പറേഷന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം റെജിയുടെ ബന്ധുക്കളുമുണ്ടായിരുന്നു.ചിതാഭസ്മം ഞായറാഴ്ചതന്നെ പേര്യ സെന്റ് മേരീസ് ദേവാലയത്തിലെ സെമിത്തേരിയില്‍ മതാചാര ചടങ്ങുകളോടെ സംസ്കരിച്ചതായി അധികൃതര്‍ പറഞ്ഞു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.കെ. വത്സന്, ജെ.എച്ച്.ഐ കെ. ബോബിഷ്, ബിജു ജയറാം, കെ. സുനീഷ്, സി.പി. രാജേഷ്, സി. രാധാകൃഷ്ണന്, പി. ശിവാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.ആദ്യം കോവിഡ് പോസിറ്റിവായ റെജിയെ 21ന് മാനന്തവാടി ആശുപത്രിയിലേക്കും 25ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. 30ന് കോവിഡ് പരിശോധനയില്‍ നെഗറ്റിവായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്