അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ ഗുജറാത്തിൽ; കണക്കുകൾ പുറത്ത്‌

അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയതത് ഗുജറാത്തിലെന്ന് റിപ്പോർട്ട്. 80 കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. തെട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. 76 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശാണ് മൂന്നാം സ്ഥാനത്ത്. 41 ആളുകളാണ് ഇവിടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിൽ 40 ഉം ബിഹാറിൽ 38 പേരും ഇത്തരത്തിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവെന്ന് കണക്കുകൾ പറയുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ രാജ്യസഭിയില്‍ പങ്കുവെച്ചത്. 2017 ഏപ്രിൽ 1 നും 2022 മാർച്ച് 31 നും ഇടയിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട കസ്റ്റഡി മരണങ്ങളുടെ വിശദാംശങ്ങളാണ് അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ചത്.

ആകെ 669 പൊലീസ് കസ്റ്റഡി മരണങ്ങളാണ് ഈ കലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2017-2018 146 കേസുകളും 2018-2019-ൽ 136ഉം 2019-2021-ൽ 112 ഉം 2020-2021-ൽ 100ഉം 2021-2022-ൽ 175 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2017-18ൽ 14 മരണങ്ങളാണ് ഗുജറാത്തിൽ പോലീസ് കസ്റ്റഡിയിലുണ്ടായത്. 2018-19ൽ 13 മരണങ്ങളും 2019-20ൽ 12 മരണങ്ങളും 2020-21ൽ 17 മരണങ്ങളും 2021-22ൽ 24 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിത്യാനന്ദ് റായ് കൂട്ടിച്ചേർത്തു.
ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. 29 പേർക്കാണ് കസ്റ്റഡി മർദനത്തെ തുടർന്ന് ഡൽഹിൽ ജീവൻ നഷ്ടമായത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) നൽകിയ വിവരങ്ങൾ പ്രാകാരം 201 കേസുകളിൽ 5,80,74,998 രൂപ ധനസഹായവും ഒന്നിൽ അച്ചടക്ക നടപടിയും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ 2017-18 കാലയളവിൽ 19 പേരാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. 2018-19ൽ 11 പേരും 2019-2020-ൽ മൂന്ന് പേരും 2020-21-ൽ 13 പേരും 2021-22ൽ 30 പേരും മരിച്ചു. ഉത്തർപ്രദേശിൽ 2017-18ൽ 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2018-19ൽ 12, 2019-2020ൽ 3, 2020-2021 8, 2021-22ൽ 8 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും റായ് പറഞ്ഞു. 11 കസ്റ്റഡി മരണങ്ങളാണ് 2017-18 കാലയളവിൽ തമിഴ്നാട്ടിലുണ്ടായത്. 2018-19-ൽ 11-ഉം 2019-2020-ൽ 12-ഉം 2020-21-ൽ രണ്ട് മരണങ്ങളും 2021-22-ൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ബിഹാറിൽ, 2017-18ൽ ഏഴ് പൊലീസ് കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2018-19, 2019-2020 വർഷങ്ങളിൽ അഞ്ച് വീതവും, 2020-21ൽ മൂന്ന് മരണങ്ങളും 2021-22ൽ 18 മരണങ്ങളും റിപ്പോർട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *