മാനന്തവാടി: മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വചാനാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് (02-03-2023) തുടങ്ങും. ഗീവർഗീസ് മുളയൻകോട്ട് കോർ എപ്പിസ്കോപ്പ, ഫാ.ജോർജ് തേരകം എന്നിവർ വചന ശുശ്രൂഷക്ക് നേതൃത്വം നൽകും . വൈകീട്ട് 6 ന് സന്ധ്യ പ്രാർത്ഥനയും 6:30 ന് ഗാന ശുശ്രൂഷയും 6:50 ന് വചന ശുശ്രൂഷയും നടക്കും. മാർച്ച് 4 ന് സമാപിക്കും.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ