സംസ്ഥാന സർക്കാറിൻ്റെ ശുഭിഷ കേരള പദ്ധതിയുടെ ഭാഗമായി തരിശായി കിടന്ന 6 ഏക്കർ ഭൂമിയിലാണ് നെൽകൃഷി ചെയ്ത് ഇവർ മാതൃകയാകുന്നത്.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ തെങ്ങുമുണ്ടയിൽ 5 വർഷത്തിന് മുകളിലായി കൃഷി യോഗ്യമല്ലാതെ തരിശായി കിടന്ന 6 ഏക്കറോളം ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്ത് മാതൃകയാവുകയാണ് തെങ്ങുമുണ്ട, ആലക്കണ്ടി,പന്തിപ്പൊയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റികൾ. മൊട്ടത്ത് മൊയ്തൂട്ടി, അത്തിലൻ ഇബ്രാഹിം, കൊളങ്ങരത്ത് താഹിർ എന്നിവരുടെ ഭൂമിയിലാണ് ഇവർ പ്രതീക്ഷയുടെ വിത്ത് പാകിയത്. വരും വർഷങ്ങളിലും കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ
കർഷകർ പോലും കൃഷി ചെയ്യാൻ പിന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ കർഷകർക്കും, കൃഷിക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പുതുതലമുറയ്ക്കും പ്രചോദനമാവുന്നതാണ്
ഇവരുടെ ഈ പ്രവൃത്തി.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: