പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഇല്ലിമുക്ക് കലാപള്ളി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.
2019ലെ പ്രളയത്തിൽ തകർന്ന റോഡ് എത്രയും വേഗത്തിൽ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കുറ്റിയാംവയൽ പതിനഞ്ചാം വാർഡിലെ ഈ റോഡ് നിരവധി കുടുംബങ്ങൾക്ക് ആശ്രയമാകുന്നതാണ്.
വൃക്കരോഗികളും
വൃദ്ധരുമടങ്ങുന്ന നിരവധി ആളുകൾ യാത്ര ചെയ്യുന്ന റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.പുഴയോട് ചേർന്ന് കടന്നു പോകുന്ന ഈ റോഡ് ഇടിഞ്ഞു താഴ്ന്ന് വൻ അപകട ഭീഷണി നേരിടുകയാണ്.
നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും അവഗണന മാത്രമാണ് ഉണ്ടായത്.വളരെ വേഗത്തിൽ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ പറയുന്നു.