കൂലി കൂടുതൽ കൊടുക്കാതിരുന്ന കാരണത്താൽ കൂടെ ജോലിക്ക് പോയ ആളുടെ കാല് തല്ലിയൊടിച്ച പ്രതിയെ
പടിഞ്ഞാറത്തറ പോലിസ് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിനാണ് കൂലി കുറഞ്ഞതിൻ്റെ പേരിൽ കൂട്ടാളിയായ തൊഴിലാളിയുടെ കയ്യിൽ നിന്നും കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. കഴിഞ്ഞ പതിനാലാം തീയതിയാണ്   സംഭവം.  പടിഞ്ഞാറത്തറ  സ്വദേശി  സിൻജുവാണ് ഒരുമിച്ച് ജോലിക്ക് പോയ  തോമസിന്റെ കാല് തല്ലിയൊടിച്ചത്. കൂലിപ്പണിക്കാരായ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയികൊണ്ടിരുന്നത്.
 വൈകുന്നേരം തൊഴിലുടമ   700 രൂപ കൂലി  കൊടുത്തെങ്കിലും തുക  കുറവാണെന്ന പേരിൽ ഇയാൾ തോമസിൻ്റെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇയാൾ വീടിനടുത്ത് ഉണ്ടായിരുന്ന തൂമ്പകൈ വെച്ച് കാലിൽ അടിക്കുകയും, നിലത്തുവീണ തോമസിന്റെ  ചെവിക്ക്  ചവിട്ടുകയും ചെയ്തു. സാരമായി പരിക്കേറ്റ തോമസ് കൽപ്പറ്റ  ജനറൽ ആശുപത്രിയിൽ  ചികിത്സയിലാണുള്ളത്. പ്രതിയെ ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് ഐ.പി .സിബി എൻ.ഒ,
എസ്.ഐ ഷമീർ എസ് ,സി.പി.ഒ.സിദ്ധിഖ് എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു.പ്രതിയെ മാനന്തവാടി
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ  ഹാജരാക്കി.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം
ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്
 
								 
															 
															 
															 
															






