സംസ്ഥാന സർക്കാറിൻ്റെ ശുഭിഷ കേരള പദ്ധതിയുടെ ഭാഗമായി തരിശായി കിടന്ന 6 ഏക്കർ ഭൂമിയിലാണ് നെൽകൃഷി ചെയ്ത് ഇവർ മാതൃകയാകുന്നത്.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ തെങ്ങുമുണ്ടയിൽ 5 വർഷത്തിന് മുകളിലായി കൃഷി യോഗ്യമല്ലാതെ തരിശായി കിടന്ന 6 ഏക്കറോളം ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്ത് മാതൃകയാവുകയാണ്  തെങ്ങുമുണ്ട, ആലക്കണ്ടി,പന്തിപ്പൊയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റികൾ. മൊട്ടത്ത് മൊയ്തൂട്ടി, അത്തിലൻ ഇബ്രാഹിം, കൊളങ്ങരത്ത് താഹിർ എന്നിവരുടെ ഭൂമിയിലാണ് ഇവർ പ്രതീക്ഷയുടെ വിത്ത് പാകിയത്. വരും വർഷങ്ങളിലും കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ
കർഷകർ പോലും കൃഷി ചെയ്യാൻ പിന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ കർഷകർക്കും, കൃഷിക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പുതുതലമുറയ്ക്കും പ്രചോദനമാവുന്നതാണ്
ഇവരുടെ ഈ പ്രവൃത്തി.

തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും
മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ്
 
								 
															 
															 
															 
															






